കേ​ര​ള പോ​ലീ​സ് ഏ​തു കേ​സും തെ​ളി​യി​ക്കാ​ൻ പ്രാ​പ്ത​ർ: കെ.​കെ.​രാ​ഗേ​ഷ് എം​പി
Saturday, June 15, 2019 1:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ച്ചാ​ൽ എ​ത്ര പ്ര​മാ​ദ​മാ​യ കേ​സും തെ​ളി​യി​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണ് ന​മ്മു​ടെ പോ​ലീ​സ് സേ​ന​യെ​ന്ന് രാ​ജ്യ​സ​ഭ എം​പി കെ.​കെ. രാ​ഗേ​ഷ്. കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ 33-ാമ​ത് ജി​ല്ലാ സ​മ്മേ​ള​നം പ​ട​ന്ന​ക്കാ​ട് ബേ​ക്ക​ൽ ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന​ത് ജ​ന​ങ്ങ​ളു​ടെ മേ​ൽ കു​തി​ര​ക​യ​റാ​നു​ള്ള അ​ധി​കാ​ര​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ത​ന്നെ ഓ​ർ​മ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പോ​ലീ​സ് ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് അ​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണം. ഇ​വ​ർ ജ​ന​ങ്ങ​ളു​ടെ സേ​വ​ക​ന്മാ​രാ​യി മാ​റു​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണ്.
സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളു​ടെ പു​രോ​ഗ​മ​ന​ബോ​ധം ന​മ്മെ മ​റ്റു സം​സ്ഥാ​ന​ക്കാ​രി​ൽനി​ന്ന് വ്യ​ത്യ​സ്ഥ​രാ​ക്കു​ന്നു. ഇ​തു ത​ക​ർ​ക്കാ​ൻ ഇ​വി​ടെ ചി​ല ശ​ക്തി​ക​ൾ വ​ള​രു​ന്നു​ണ്ട്. ന​മ്മു​ടെ നേ​ട്ട​ങ്ങ​ളെ ത​ക​ർ​ത്തു​ക​ള​യു​ന്ന​തി​നു​ള്ള കു​പ്ര​ച​ര​ണ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. പ​ഴ​യ കാ​ല​ത്ത് കേ​ര​ള​ത്തി​ലെ അ​നാ​ചാ​ര​ങ്ങ​ൾ ക​ണ്ട ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ കേ​ര​ള​ത്തെ ഭ്രാ​ന്താ​ല​യ​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ചു.
എ​ന്നാ​ൽ, അ​തേ സം​സ്ഥാ​ന​ത്തെ നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വാ​യ സാ​ന്പ​ത്തി​ക​ശാ​സ്ത്ര​ജ്ഞ​ൻ അ​മ​ർ​ത്യ സെ​ൻ ഇ​ന്നു കേ​ര​ള​ത്തെ സാം​സ്കാ​രി​ക സ​മ്പ​ന്ന​ത​യു​ടെ നാ​ടാ​യി വി​ശേ​ഷി​പ്പി​ക്കു​ന്നു-​രാ​ഗേ​ഷ് പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​ഗി​രീ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി.​ടി. സു​ഭാ​ഷ് ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.​
എ​എ​സ്പി ഡി. ​ശി​ൽ​പ, കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി ടി.​എ​ൻ.​സ​ജീ​വ്, വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​ജി.​അ​നി​ൽ​കു​മാ​ർ, സു​രേ​ഷ് മു​രി​ക്കോ​ളി, പി.​വി. സു​ധീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ര​വീ​ന്ദ്ര​ൻ സ്വാ​ഗ​ത​വും ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി ഇ.​വി. പ്ര​ദീ​പ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. എ​ൻ​ജി​നി​യ​റിം​ഗ് എ​ൻ​ട്ര​ൻ​സി​ൽ നാ​ലും എ​ട്ടും റാ​ങ്കു​ക​ൾ നേ​ടി​യ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സി. ​സു​ജാ​ത​യു​ടെ മ​ക്ക​ളാ​യ സ​ഞ്ജ​യ് സു​കു​മാ​ര​ൻ, സൗ​ര​വ് സു​കു​മാ​ര​ൻ എ​ന്നി​വ​രെ സ​മ്മേ​ള​ന​ത്തി​ൽ അ​നു​മോ​ദി​ച്ചു.