ഫ്രി​ഡ്ജി​ന്‍റെ കം​പ്ര​സ​ർ പൊ​ട്ടി​ത്തെ​റി​ച്ചു; വീ​ട് ഭാ​ഗി​ക​മാ​യി ക​ത്തിന​ശി​ച്ച ു
Saturday, June 15, 2019 1:38 AM IST
കാ​സ​ര്‍​ഗോ​ഡ്: ഫ്രി​ഡ്ജി​ന്‍റെ കം​പ്ര​സ​ർ പൊ​ട്ടി​ത്തെ​റി​ച്ച്‌ വീ​ട് ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. ചൗ​ക്കി ക​ന്പാ​റി​ലെ അ​ഷ്‌​റ​ഫ് മൗ​ല​വി​യു​ടെ വീ​ടി​നാ​ണ് തീ ​പി​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 3.30 ഒാ​ടെ​യാ​ണ് സം​ഭ​വം.
അ​ടു​ക്ക​ളഭാ​ഗ​ത്ത് വ​ച്ചി​രു​ന്ന ഫ്രി​ഡ്ജാ​ണ് തീ​പി​ടി​ച്ച്‌ പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഫ്രി​ഡ്ജ് കൂ​ടാ​തെ ജ്യൂ​സ് മെ​ഷീ​ന്‍, മി​ക്‌​സി തു​ട​ങ്ങി മു​ഴു​വ​ന്‍ അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ണ​മാ​യും ക​ത്തിന​ശി​ച്ചു. കൂ​ടാ​തെ കി​ട​പ്പു​മു​റി​യി​ലെ വ​സ്ത്ര​ങ്ങ​ള്‍ ക​രി​യും പു​ക​യും പി​ടി​ച്ച്‌ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.
അ​ഷ്‌​റ​ഫ് പൈ​പ്പ് കൊ​ണ്ട് വെ​ള്ള​മ​ടി​ച്ച്‌ കെ​ടു​ത്തി​യ​തി​നാ​ല്‍ തീ ​മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് പ​ട​ര്‍​ന്നി​ല്ല. മൂ​ന്ന് മാ​സ​ങ്ങ​ള്‍​ക്കു മു​ന്പാ​ണ് ത​ക​രാ​റി​ലാ​യ കം​പ്ര​സ​ര്‍ ന​ന്നാ​ക്കി​യ​ത്. തീ​പി​ടു​ത്ത​ത്തി​ല്‍ വീ​ടി​ന​ക​ത്തെ ഇ​ല​ക്‌​ട്രി​ക് വ​യ​റിം​ഗ് പൂ​ര്‍​ണ​മാ​യും ക​ത്തിന​ശി​ച്ചു. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഫ്രി​ഡ്ജി​ന് സ​മീ​പം പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തി​ലേ​ക്ക് തീ ​പ​ട​രാ​ത്ത​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി.