യോ​ഗ പ​രി​ശീ​ല​ക​രു​ടെ ഡാ​റ്റാ ബേ​സ് ത​യാ​റാ​ക്കു​ന്നു
Saturday, June 15, 2019 1:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​ അ​ന്താ​രാ​ഷ്ട്ര​യോ​ഗാ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍​ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍,വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻഡറി സ്‌​കൂ​ള്‍ മ​റ്റു വി​വി​ധ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്വ​യം സ​ന്ന​ദ്ധ​രാ​യി യോ​ഗ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​ന് ത​യാ​റു​ള്ള ബി​എ​ന്‍​വൈ​എ​സ്/​എം​എ​സ്‌​സി (യോ​ഗ)/ എം​ഫി​ല്‍ യോ​ഗ/​ഒ​രു വ​ര്‍​ഷ​ത്തെ യോ​ഗ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ്/ ഡി​പ്ലോ​മ ഇ​ന്‍ യോ​ഗ എ​ന്നീ അം​ഗീ​കൃ​ത യോ​ഗ്യ​ത​യു​ള്ള വ്യ​ക്തി​ക​ളു​ടെ ഡാ​റ്റാ ബേ​സ് തയാ​റാ​ക്കു​ന്നു.
താ​ല്പ​ര്യ​മു​ള്ള​വ​ര്‍ 17 ന​കം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് (ഐ​എ​സ്എം), പ​ഴ​യ താ​ലൂ​ക്ക് ഓ​ഫീ​സ്, മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍, കാ​ഞ്ഞ​ങ്ങാ​ട്, പി​ന്‍ - 671315 എ​ന്ന വി​ലാ​സ​ത്തി​ലോ 04672205710 എ​ന്ന ന​മ്പ​റി​ലോ വി​വ​രം അ​റി​യി​ക്ക​ണം.