പ​രി​സ്ഥി​തി ദി​നാ​ച​ര​ണം
Saturday, June 15, 2019 1:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണം സാ​ഹി​ത്യ​കാ​ര​ൻ അം​ബി​കാ​സു​ത​ൻ മാ​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ലാ​വ്, വേ​പ്പ്, ല​ക്ഷ്മി​ത​രു തു​ട​ങ്ങി​യ ഔ​ഷ​ധ​വൃ​ക്ഷ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു.
ഓ​രോ​ക്ലാ​സും ഓ​രോ ഔ​ഷ​ധ​വൃ​ക്ഷ​ങ്ങ​ളെ​ങ്കി​ലും ന​ന​ച്ചു പ​രി​പാ​ലി​ക്കു​മെ​ന്നു പ്ര​തി​ജ്ഞ​യെ​ടു​ത്തു. പെ​ർ​ള ന​വ​ജ്യോ​തി സ്പെ​ഷ​ൽ സ്കൂ​ളി​ലെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ കു​ട വി​ത​ര​ണം പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​ള​പ്പു​ര​യി​ൽ നി​ർ​വ​ഹി​ച്ചു.
ഫാ. ​ജോ​സ് ചൂ​ര​ക്കു​ന്നേ​ൽ,ഫാ.​ചാ​ക്കോ പു​തു​ക്കു​ള​ങ്ങ​ര, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
പ​ത്താം ക്ലാ​സ്സ്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.