വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍ ഒ​ഴി​വ്
Saturday, June 15, 2019 1:40 AM IST
കാ​സ​ർ​ഗോ​ഡ്: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ മ​ഞ്ചേ​ശ്വ​രം, കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം, പ​ര​പ്പ എ​ന്നീ അ​ഞ്ചു ബ്ലോ​ക്കു​ക​ളി​ല്‍ ക​ന്നു​കാ​ലി ക​ര്‍​ഷ​ക​ര്‍​ക്ക് വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ രാ​വി​ലെ ആ​റു വ​രെ രാ​ത്രി​കാ​ല മൃ​ഗ​ചി​കി​ത്സാ സേ​വ​നം ന​ല്‍​കു​ന്ന​തി​ന് ഓ​രോ ഡോ​ക്ട​ര്‍​മാ​രെ താ​ല്ക്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്നു.​വെ​റ്റ​റി​ന​റി സ​യ​ന്‍​സി​ല്‍ ബി​രു​ദ​വും വെ​റ്റ​റി​ന​റി കൗ​ണ്‍​സി​ലി​ല്‍ ര​ജി​സ്‌​ട്രേ​ഷ​നു​മാ​ണ് യോ​ഗ്യ​ത. വി​ര​മി​ച്ച​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. ബ്ലോ​ക്ക് പ​രി​ധി​യി​ല്‍ ഉ​ള​ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. താ​ല്‍​പ​ര്യ​മു​ള​ള​വ​ര്‍ വി​ദ്യാ​ന​ഗ​ര്‍ സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ എ ​ബ്ലോ​ക്കി​ല്‍ ര​ണ്ടാം നി​ല​യി​ലു​ള​ള ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ല്‍ 17നു ​രാ​വി​ലെ 10.30നു ​ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ സ​ഹി​തം പ​ങ്കെ​ടു​ക്ക​ണം. ഫോ​ൺ: 04994 255483.