മ​ല​യോ​രം പ​നി​ച്ചു തു​ട​ങ്ങി
Saturday, June 15, 2019 1:40 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ഴ​ക്കാ​ല​മാ​യ​തോ​ടെ മ​ല​യോ​രം വീ​ണ്ടും പ​നി​ച്ചു വി​റ​ക്കാ​ന്‍ തു​ട​ങ്ങി. മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ളി​ല്‍ ഡെ​ങ്കി​പ്പ​നി ഉ​ള്‍​പ്പ​ടെ​യു​ള്ള മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ള്‍ പ​ട​ര്‍​ന്ന് പി​ടി​ക്കു​ന്ന​ത് ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ്.
മ​ഴ​ശ​ക്ത​മാ​കു​ന്ന​തി​ന് മു​ന്പ്ത​ന്നെ വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ല്‍ പ​ത്ത് പേ​ര്‍​ക്കും ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്കു​മാ​ണ് ഇ​തു​വ​രെ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അ​മ്പ​തോ​ളം പേ​ര്‍ പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​ര്‍​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മ​ഴ ശ​ക്ത​മാ​യ​തോ​ടെ ടാ​പ്പിം​ഗ് നി​ര്‍​ത്തി​യ തോ​ട്ട​ങ്ങ​ള്‍ മ​ല​യോ​ര​ത്ത് ഏ​റെ​യാ​ണ്.
റ​ബ​ർ പാ​ല്‍ ശേ​ഖ​രി​ക്കാ​നാ​യി മ​ര​ങ്ങ​ളി​ല്‍ ഘ​ടി​പ്പി​ച്ച ചി​ര​ട്ട​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി നി​ന്നാ​ണ് കൊ​തു​കു​ക​ള്‍ പെ​രു​കു​ന്ന​ത്. കാ​ല​വ​ര്‍​ഷം തു​ട​ങ്ങി​യ​തോ​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ലെ റ​ബ​ര്‍ തോ​ട്ട​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​ക്ക​ഴി​ഞ്ഞ​താ​ണ്.
ടാ​പ്പിം​ഗ് നി​ര്‍​ത്തി​യ റ​ബ​ര്‍ തോ​ട്ട​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​പ്പോ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ്. പ​നി കൂ​ടു​ത​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫോ​ഗിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്.