കാ​സ​ര്‍​ഗോ​ഡ് തീ​ര​ദേ​ശം ഇ​രു​ട്ടി​ല്‍
Saturday, June 15, 2019 1:40 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ക​സ​ബ ക​ട​പ്പു​റ​ത്ത് ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വൈ​ദ്യു​തി തൂ​ണു​ക​ള്‍ ത​ക​ര്‍​ന്നു​വീ​ണ​തോ​ടെ ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​ക്കും വ​റു​തി​ക്കു​മി​ട​യി​ല്‍ തീ​ര​ദേ​ശം ഇ​രു​ട്ടി​ലു​മാ​യി. കാ​സ​ര്‍​ഗോ​ഡ് ഹാ​ര്‍​ബ​റി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ടം മു​ത​ല്‍ തീ​ര​പ്ര​ദേ​ശ​ത്തേ​ക്കു​ള്ള 14 തൂ​ണു​ക​ളാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. പ്ര​വേ​ശ​ന​ക​വാ​ട​ത്തി​നു സ​മീ​പം വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​രം വീ​ണ​തോ​ടെ​യാ​ണ് ഇ​ത്ര​യും തൂ​ണു​ക​ള്‍ ഒ​ന്നി​ച്ചു ത​ക​ര്‍​ന്ന​ത്.
ഒ​രേ ​ദി​ശ​യി​ല്‍ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടു നി​ല്‍​ക്കു​ന്ന തൂ​ണു​ക​ളാ​യ​തി​നാ​ലാ​ണ് ഒ​രി​ട​ത്ത് ലൈ​നി​നു മു​ക​ളി​ല്‍ ക​ന​ത്ത ഭാ​ര​മു​ള്ള മ​രം വീ​ണ​പ്പോ​ള്‍ ഒ​രു​മി​ച്ച് ത​ക​ര്‍​ന്നുവീ​ണ​തെ​ന്ന് വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം നി​ല​വാ​രം കു​റ​ഞ്ഞ കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളാ​യ​തി​നാ​ലാ​ണ് ഒ​ര​പ​ക​ട​മു​ണ്ടാ​യ​പ്പോ​ള്‍ എ​ല്ലാം ഒ​രു​മി​ച്ച് പൊ​ട്ടി​വീ​ണ​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന മേ​ഖ​ല​യി​ല്‍ സാ​ധാ​ര​ണ കാ​റ്റും മ​ഴ​യും വ​രു​മ്പോ​ള്‍ പോ​ലും പൊ​ട്ടി​വീ​ഴു​ന്ന പോ​സ്റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​ണെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു.
നി​ശ്ചി​ത അ​ള​വി​ല്‍ സാ​മ​ഗ്രി​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ത്ത​താ​ണ് തൂ​ണു​ക​ളു​ടെ ബ​ല​ക്കു​റ​വി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഇ​നി​യും ര​ണ്ടു തൂ​ണു​ക​ള്‍ വീ​ഴാ​റാ​യി നി​ല്‍​ക്കു​ന്നു​ണ്ട്. ഇ​നി ഈ ​തൂ​ണു​ക​ളെ​ല്ലാം മാ​റ്റി​വ​ച്ച് തീ​ര​ദേ​ശ​ത്ത് വീ​ണ്ടും വൈ​ദ്യു​തി​യെ​ത്തി​ക്കാ​നു​ള്ള യ​ത്‌​ന​ത്തി​ലാ​ണ് വൈ​ദ്യു​തി​വ​കു​പ്പ് അ​ധി​കൃ​ത​ര്‍.