കാ​ഴ്ച​വ​സ്തു​വാ​യി പ​ക​ല്‍​വീ​ട്
Saturday, June 15, 2019 1:40 AM IST
ബ​ദി​യ​ഡു​ക്ക: ​വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് ഒ​ത്തു​കൂ​ടു​ന്ന​തി​നും വി​ശ്ര​മി​ക്കു​ന്ന​തി​നും പ​ണി​ത പ​ക​ല്‍​വീ​ട് ആ​ര്‍​ക്കും വേ​ണ്ടാ​തെ കാ​ഴ്ച വ​സ്തു​വാ​യി മാ​റു​ന്നു.
ബ​ദി​യ​ഡു​ക്ക ബോ​ളു​ക്ക​ട്ട​യി​ലാ​ണ് പ​ഞ്ചാ​യ​ത്ത് മൂ​ന്ന​ര​ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ കെ​ട്ടി​ട​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ പ​ക​ൽ​വീ​ടു​ള്ള​ത്. ഫെ​ബ്രു​വ​രി എ​ട്ടി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. കൃ​ഷ്ണ​ഭ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​ട്ടി​ടം അ​ന്നേ ദി​വ​സം മാ​ത്ര​മാ​ണ് തു​റ​ന്ന​ത്.
തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പ​ക​ല്‍​വീ​ട് തു​റ​ക്കാ​നും വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ അ​ട​യ്ക്കു​വാ​നും ആ​ളെ നി​യ​മി​ക്കാ​തി​രു​ന്ന​താ​ണ് പ്ര​ധാ​നകാ​ര​ണം.
വ​ര്‍​ഷ​ങ്ങ​ളു​ടെ നീ​ണ്ട മു​റ​വി​ളി​ക്കൊ​ടു​വി​ലാ​ണ് 2018, 2019 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​നം ന​ട​പ്പി​ലാ​ക്കി​യ​ത്. പ​ക​ല്‍​വീ​ട്ടി​ല്‍ വാ​യ​ന​ശാ​ല, ശൗ​ചാ​ല​യം, പാ​ച​ക​മു​റിയെല്ലാ​മു​ണ്ടെ​ങ്കി​ല്‍​പ്പോ​ലും ഫ​ര്‍​ണി​ച്ച​റു​ക​ൾ, പ​ത്ര​ങ്ങ​ൾ മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​ന് ആ​വ​ശ്യ​മാ​യ ടി​വി എന്നിവ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ത​ന്നെ വ​യോ​ജ​ന​ങ്ങ​ള്‍ ആ​രും ത​ന്നെ ഇ​വി​ടെ എ​ത്താ​റി​ല്ല.
ഇ​ത്ത​ര​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ല്‍ നി​ന്നും ല​ക്ഷ​ങ്ങ​ള്‍ ചി​ല​വ​ഴി​ച്ച് പ​ണി​ത കെ​ട്ടി​ട​ങ്ങ​ള്‍ പ​ല​തും പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ളി​ല്‍ വെ​റും കാ​ഴ്ച ​വ​സ്തു​ക്ക​ളു​മാ​യി മാ​റു​ക​യാ​ണ്.