മ​ര ഉ​രു​പ്പ​ടി​ക​ൾ തീ​വ​ച്ചു ന​ശി​പ്പി​ച്ചനി​ല​യി​ൽ
Saturday, June 15, 2019 1:40 AM IST
കാ​സ​ർ​ഗോ​ഡ്: വീ​ടി​ന് സ​മീ​പം സൂ​ക്ഷി​ച്ച മ​ര ഉ​രു​പ്പ​ടി​ക​ൾ തീ​വ​ച്ച് ന​ശി​പ്പി​ച്ചനി​ല​യി​ൽ. മീ​പ്പു​ഗി​രി​യി​ലെ കു​ഞ്ഞാ​ലി പു​തി​യ വീ​ടു പ​ണി​യാ​നാ​യി ക​ഴി​ഞ്ഞ ദി​വ​സം മി​ല്ലി​ൽ നി​ന്നു വാ​ങ്ങി​യ തേ​ക്ക്, പ്ലാ​വ് ഉ​രു​പ്പ​ടി​ക​ളാ​ണ് തീവ​ച്ച് ന​ശി​പ്പി​ച്ച​ത്. അ​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി കു​ഞ്ഞാ​ലി പ​റ​ഞ്ഞു. കാ​സ​ർ​ഗോ​ഡ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.