കാ​ല​വ​ര്‍​ഷ​മെ​ത്തി​യി​ട്ടും കാ​സ​ർ​ഗോ​ട്ട് കു​ടി​വെ​ള്ള​മി​ല്ല
Saturday, June 15, 2019 1:40 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​ല​വ​ര്‍​ഷ​മെ​ത്തി ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ന്‍റെ കു​ടി​വെ​ള്ള സ്രോ​ത​സാ​യ ബാ​വി​ക്ക​ര പ​മ്പിം​ഗ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ജ​ല​വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​നാ​യി​ല്ല. ച​ന്ദ്ര​ഗി​രി​പ്പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി കു​റ​യു​ക​യും ഉ​പ്പു​വെ​ള്ളം ക​യ​റു​ക​യും ചെ​യ്ത​തി​നാ​ല്‍ ഏ​പ്രി​ല്‍ 26 മു​ത​ലാ​ണ് ഇ​വി​ടെനി​ന്നു​ള്ള പ​മ്പിം​ഗ് നി​ര്‍​ത്തി​വെ​ച്ച​ത്.
ഇ​നി​യും ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യി​ട്ടി​ല്ല. ച​ന്ദ്ര​ഗി​രിപ്പു​ഴ​യു​ടെ പ്ര​ഭ​വ​സ്ഥാ​ന​മാ​യ ക​ര്‍​ണാ​ട​ക വ​ന​മേ​ഖ​ല​യി​ലും സു​ള്ള്യ, മ​ടി​ക്കേ​രി ഭാ​ഗ​ങ്ങ​ളി​ലും ഇ​നി​യും ആ​വ​ശ്യ​ത്തി​ന് മ​ഴ പെ​യ്യാ​ത്ത​താ​ണ് കാ​സ​ര്‍​ഗോ​ഡി​ന്‍റെ കു​ടി​വെ​ള്ളം മു​ട​ക്കു​ന്ന​ത്.
ജ​ല അ​തോ​റി​റ്റി​യു​ടെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലെ പ്ലാ​ന്‍റു​ക​ളി​ല്‍ നി​ന്നാ​ണ് ഇ​പ്പോ​ള്‍ കാ​സ​ര്‍​ഗോ​ട്ടേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. ടാ​ങ്ക​റു​ക​ള്‍ വ​ഴി​യു​ള്ള കു​ടി​വെ​ള്ള​വി​ത​ര​ണ​വും തു​ട​രു​ന്നു​ണ്ട്.
ച​ന്ദ്ര​ഗി​രിപ്പു​ഴ​യി​ല്‍ പാ​ണ്ടി​ക്ക​ണ്ടം ത​ട​യ​ണ മു​ത​ല്‍ ബാ​വി​ക്ക​ര പ​മ്പിം​ഗ് സ്റ്റേ​ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഇ​പ്പോ​ഴും വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​വാ​ണ്.
മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ക​ന​ത്ത മ​ഴ ല​ഭി​ച്ച് വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യാ​ല്‍ മാ​ത്ര​മേ നി​ല​വി​ലു​ള്ള വെ​ള്ള​ത്തി​ലെ ഉ​പ്പി​ന്‍റെ അം​ശം കു​റ​യു​ക​യും ആ​വ​ശ്യ​ത്തി​ന് കു​ടി​വെ​ള്ളം ല​ഭി​ക്കു​ക​യും ചെ​യ്യു​ക​യു​ള്ളൂ. ഇ​തി​ന് ഇ​നി​യും ദി​വ​സ​ങ്ങ​ളെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.