പ്ലം​ബ​ര്‍ ട്രേ​ഡി​ല്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, June 16, 2019 2:20 AM IST
ചെ​റു​വ​ത്തൂ​ര്‍: ഗ​വ. ഐ​ടി​ഐ​യി​ല്‍ എ​ന്‍​സി​വി​ടി പാ​ഠ്യ​പ​ദ്ധ​തി​യ​നു​സ​രി​ച്ച് പ്ലം​ബ​ര്‍ ട്രേ​ഡി​ല്‍ പ​രി​ശീ​ല​ന​ത്തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
80 ശ​ത​മാ​നം പ​ട്ടി​ക​ജാ​തി, പ​ത്തു​ശ​ത​മാ​നം പ​ട്ടി​ക​വ​ര്‍​ഗം, പ​ത്തു ശ​ത​മാ​നം മ​റ്റു വി​ഭാ​ഗം അ​പേ​ക്ഷ​ക​ര്‍​ക്കു​മാ​യി സം​വ​ര​ണ​മു​ണ്ട്.
പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍​ക്ക് പ​രി​ശീ​ല​ന കാ​ല​യ​ള​വി​ല്‍ 820 രൂ​പ ലം​പ്‌​സം ഗ്രാ​ന്‍റ് യൂ​ണി​ഫോം അ​ല​വ​ന്‍​സ് 900 രൂ​പ, 630 രൂ​പ നി​ര​ക്കി​ല്‍ പ്ര​തി​മാ​സ സ്റ്റൈ​പ്പ​ന്‍റും ന​ല്‍​കും.
ഹോ​സ്റ്റ​ലി​ല്‍ താ​മ​സി​ക്കു​ന്ന പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ പ​രി​ശീ​ല​നാ​ര്‍​ഥി​ക​ള്‍​ക്ക് 1500 രൂ​പ ഹോ​സ്റ്റ​ല്‍ ഫീ​സി​ന​ത്തി​ല്‍ ന​ല്‍​കു​ന്ന​താ​ണ്. കൂ​ടാ​തെ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന പ​രി​ശീ​ല​നാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും മു​ട്ട, പാ​ല്‍ എ​ന്നി​വ​യും സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന​താ​ണ്.
അ​പേ​ക്ഷ ഫോ​റം ചെ​റു​വ​ത്തൂ​ര്‍ ഗ​വ. ഐ​ടി​ഐ​യി​ല്‍ നി​ന്നും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.
പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ഫോ​റം ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം 29നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​മ്പാ​യി ചെ​റു​വ​ത്തൂ​ര്‍ ഗ​വ.​ഐ​ടി​ഐ സൂ​പ്ര​ണ്ടി​ന് സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. ഫോ​ൺ: 04672261425, 9605235311.