വ​ള​ർ​ത്തുമൃ​ഗ​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​രോ​ധ കു​ത്തി​വയ്​പ്പ് സൗ​ജ​ന്യ​മാ​ക്ക​ണം
Sunday, June 16, 2019 2:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന പ്ര​തി​രോ​ധ കു​ത്തി​വയ്പു​ക​ൾ​ക്ക് ഫീ​സീ​ടാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ളാ ലൈ​വ്സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, വി​എ​ച്ച്എ​സ് ലൈ​വ്സ്റ്റോ​ക്ക് മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴ്സ് നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ ഉ​പേ​ക്ഷി​ച്ച് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ശാ​സ്ത്രീ​യ​മാ​യി പു​നഃസം​ഘ​ടി​പ്പി​ക്കു​ക, അ​ന്ത​ർ​ജി​ല്ലാ സ്ഥ​ലംമാ​റ്റ​ത്തി​ൽ 50 ശ​ത​മാ​നം ക്വാ​ട്ട അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി ര​തീ​ശ​ൻ അ​രി​മ്മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ​പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ മൂ​ല​ക്കോ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​മ​നോ​ജ്, ഭാ​സ്‌​ക​ര​ൻ ഊ​രാ​ളി, എം. ​ര​വീ​ന്ദ്ര​ൻ, പി. ​മ​ധു​കു​മാ​ർ, കെ.​സി. സ​ത്യ​നാ​രാ​യ​ണ​ൻ, ഇ. ​വി. മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ​സെ​ക്ര​ട്ട​റി എം. ​സു​നി​ൽ കു​മാ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എം.​വി. മു​ര​ളീ​ധ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.