കു​രു​ന്നു​ക​ൾ​ക്ക് വ​ർ​ണ​ക്കു​ട​ക​ൾ സ​മ്മാ​നി​ച്ച് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ
Sunday, June 16, 2019 2:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രം കു​റി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ​ക്ക് വ​ർ​ണ​ക്കു​ട​ക​ൾ സ​മ്മാ​നി​ച്ച് കാ​ലി​ക്ക​ട​വ് ഫ്ര​ണ്ട്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ.
അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളോ​ട്ട് കാ​ലി​ച്ചാ​മ​രം അ​ങ്ക​ണ​വാ​ടി​യി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് വ​ർണ​ക്കു​ട​ക​ൾ സ​മ്മാ​നി​ച്ച​ത്.
ഇ​തോ​ടൊ​പ്പം പ്ര​തി​ഭാ ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ കു​ട്ടി​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ളും ക്ര​യോ​ൺ​സും ന​ൽ​കി. വാ​ർ​ഡം​ഗം കെ. ​മോ​ഹ​ന​ൻ കു​ട വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി. ​മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ പു​ഷ്പ​വ​ല്ലി, ഹെ​ൽ​പ്പർ സ​രി​ത, ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​രി ആ​സ്മ, പ്ര​തി​ഭാ ക്ല​ബ് അ​ംഗം സ​നോ​ജ്, വി. ​ജി​ജു, ര​തീ​ഷ് കാ​ലി​ക്ക​ട​വ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.