ഡെ​ങ്കിപ്പ​നി പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍
Sunday, June 16, 2019 2:20 AM IST
8ര​ക്ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ ഡെ​ങ്കി​പ്പ​നി ക​ണ്ടെ​ത്താം. പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട സൂ​ച​ന​ക​ള്‍ ക​ണ്ടാ​ല്‍ എ​ത്ര​യും വേ​ഗം ചി​കി​ത്സ ന​ട​ത്തു​ക.
8പോ​ഷ​ക സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക. ശ​രീ​ര​ത്തി​ലെ ജ​ലാം​ശം കു​റ​യാ​തെ നി​ല​നി​ര്‍​ത്താ​ന്‍ പാ​ക​ത്തി​ല്‍ വെ​ള്ള​മോ ക​ഞ്ഞി​യോ മ​റ്റു ലാ​യ​നി​ക​ളോ ഇ​ട​യ്ക്കി​ടെ കു​ടി​ക്കു​ക. പൂ​ര്‍​ണ​വി​ശ്ര​മം അ​വ​ലം​ബി​ക്കു​ക.
8ആ​ഴ്ച​തോ​റും വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഡ്രൈ ​ഡേ ആ​ച​ര​ണം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഈ​ഡി​സ് കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​നം ത​ട​യാ​ന്‍ ക​ഴി​യും. ആ​രോ​ഗ്യ പ​രി​പാ​ല​നം പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പി​ലാ​ക്ക​ണം.
8പ​രി​സ​ര​ങ്ങ​ള്‍ ശു​ചീ​ക​രി​ക്കു​ന്ന​ത് പോ​ലെ ത​ന്നെ പ്ര​ധാ​ന​മാ​ണ് വ്യ​ക്തി​ഗ​ത സു​ര​ക്ഷാ മാ​ര്‍​ഗ​ങ്ങ​ള്‍ അ​വ​ലം​ബി​ക്കു​ന്ന​തും. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും കൊ​തു​കു ക​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, അ​തി​നാ​യി ശ​രീ​രം മു​ഴു​വ​ന്‍ മൂ​ടു​ന്ന ത​ര​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക.
8കൊ​തു​കി​നെ അ​ക​റ്റു​ന്ന ലേ​പ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ക. വീ​ടി​നു​ള്ളി​ല്‍ ഉ​റ​ങ്ങു​മ്പോ​ൾ കൊ​തു​കു വ​ല ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശീ​ല​മാ​ക്കു​ക.
8പ്രാ​യാ​ധി​ക്യം ഉ​ള്ള​വ​ര്‍, ഒ​രു വ​യ​സി​നു താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, പ്ര​മേ​ഹം, ര​ക്താ​തി​സ​മ്മ​ര്‍​ദം, ഹൃ​ദ്രോ​ഗം, അ​ര്‍​ബു​ദം മു​ത​ലാ​യ രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് ഡെ​ങ്കപ്പനി​യെ തു​ട​ര്‍​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​ശ്‌​ന സാ​ധ്യ​ത​ക​ള്‍ കൂ​ടു​ത​ലാ​ണ്.
8സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കു​ക. പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​നെ അ​ടു​ത്തു​ള്ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രിയെ സ​മീ​പി​ക്കു​ക.