കടലാക്രമണം തടയാൻ 12 കോടി: ഇ. ചന്ദ്രശേഖരൻ
Sunday, June 16, 2019 2:20 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ ക​ട​ലാ​ക്ര​മ​ണ​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ തീ​ര​ദേ​ശ​വാ​സി​ക​ളെ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തു​ള്‍​പ്പെ​ടെ അ​ടി​യ​ന്തര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ന്‍ റ​വ​ന്യു-ഭ​വ​ന നി​ര്‍​മാ​ണ വ​കു​പ്പ് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​ര്‍​ദേശം ന​ല്‍​കി. ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ മു​സോ​ടി ക​ട​പ്പു​റം മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു.
തീ​ര​ദേ​ശ​ത്ത് ജി​യോ​ബാ​ഗ് പോ​ലു​ള്ള താ​ത്കാ​ലി​ക പ്ര​തി​രോ​ധ സം​വി​ധാ​നം ഒ​രു​ക്കും. ഇ​തി​നാ​യി ജി​ല്ല​യ്ക്ക് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ക്കും. ദീ​ര്‍​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ 12 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ജി​ല്ല​യി​ല്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്നും റ​വ​ന്യൂ​മ​ന്ത്രി അ​റി​യി​ച്ചു.​ ജ​ല​സേ​ച​ന വ​കു​പ്പി​നെ ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി.
ഭൂ​മി​യും വീ​ടും ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് മൂ​ന്നു സെ​ന്‍റ് ഭൂ​മി വാ​ങ്ങു​ന്ന​തി​ന് ആ​റു ല​ക്ഷം രൂ​പ ഫി​ഷ​റീ​സ് വ​കു​പ്പ് അ​നു​വ​ദി​ക്കും.
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ നി​ന്നു​ള്ള സ​ഹാ​യം ഉ​ള്‍​പ്പെടെ നാ​ല് ല​ക്ഷം രൂ​പ വീ​ട് നി​ര്‍​മി​ക്കാ​നും സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ക്യാ​മ്പു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ന്‍ മെ​ഡി​ക്ക​ല്‍​ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന് മ​ന്ത്രി നി​ര്‍​ദേശം ന​ല്‍​കി. കെ​ടു​തി​യി​ലാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സൗ​ജ​ന്യ റേ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നും നി​ര്‍​ദേ​ശി​ച്ചു.