വ​ലി​യ​പ​റ​മ്പി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം: 25 തെ​ങ്ങു​ക​ൾ ക​ട​പു​ഴ​കി
Sunday, June 16, 2019 2:20 AM IST
തൃ​ക്ക​രി​പ്പൂ​ർ: വ​ലി​യ​പ​റ​മ്പ് സെ​ൻ​ട്ര​ലി​ൽ ക​ട​ലാ​ക്ര​മ​ണ​വും ക​ര​യി​ടി​ച്ചി​ലും രൂ​ക്ഷ​മാ​യി. 20 മീ​റ്റ​റോ​ളം ക​ര ക​ട​ലെ​ടു​ത്തു.
ഇ​രു​പ​ത്ത​ഞ്ച് തെ​ങ്ങു​ക​ൾ ക​ട​പു​ഴ​കി. എ​സ്. കു​ഞ്ഞാ​മ​ദി​ന്‍റെ ഏ​ഴും പി. ​നാ​രാ​യ​ണ​ന്‍റെ അ​ഞ്ചും കെ.​വി. രാ​ഘ​വ​ന്‍റെ നാ​ലും കെ. ​ശ​ശി​യു​ടെ നാ​ലും തെ​ങ്ങു​ക​ളാ​ണ് ക​ട​ലെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ വ​ർ​ഷ​വും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ലേ​റ്റ​മു​ണ്ടാ​യി നി​ര​വ​ധി തെ​ങ്ങു​ക​ൾ ന​ശി​ച്ചി​രു​ന്നു. മ​ണ​ലൂ​റ്റ് ന​ട​ക്കു​ന്ന​ത് മൂ​ലം വ​ലി​യ​പ​റ​മ്പി​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ലും ക​ര ക​ട​ലെ​ടു​ക്കു​ക​യാ​ണ്.
ക​ട​ൽ​ഭി​ത്തി​യോ മ​റ്റ് സം​ര​ക്ഷ​ണ​മാ​ർ​ഗ​ങ്ങ​ളോ ഇ​ല്ലാ​ത്ത​ത് സ്ഥി​തി ഗു​രു​ത​ര​മാ​ക്കു​ന്നു.
റ​വ​ന്യൂ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ ആ​രും സ്ഥ​ല​ത്തെ​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യും നാ​ട്ടു​കാ​ർ ഉ​യ​ർ​ത്തു​ന്നു.