ഐടിക്കാർക്ക് സൗ​ദി അ​റേ​ബ്യ​യി​ല്‍ തൊ​ഴി​ല​വ​സ​രം
Sunday, June 16, 2019 2:20 AM IST
കാ​സ​ർ​ഗോ​ഡ്: സൗ​ദി അ​റേ​ബ്യ​യി​ലെ അ​ല്‍ മൗ​വാ​സാ​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഐടി യോ​ഗ്യ​ത​യു​ള്ള ഉ​ദ്ദ്യോ​ഗാ​ര്‍​ത്ഥി​ക​ളെ നോ​ര്‍​ക്ക റൂ​ട്ട്‌​സ് മു​ഖേ​ന തെ​ര​ഞ്ഞെ​ടു​ക്കും.
22 നും 40 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള ബിഇ/​ബിടെ​ക്/​ബിഎ​സ്‌സി (ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്) യോ​ഗ്യ​ത​യോ ത​ത്തു​ല്യ​മോ ഉ​ള്ള പു​രു​ഷ​ന്മാ​ർ​ക്കാ​ണ് അ​വ​സ​രം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ [email protected] എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ ഈ ​മാ​സം 22ന് ​മു​മ്പാ​യി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് നോ​ര്‍​ക്ക റൂ​ട്ട്​സ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ www.norkaroots.org ലും ​ടോ​ള്‍​ഫ്രീ ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്‍​ഡ്യ​യി​ല്‍ നി​ന്നും) 00918802012345 (വി​ദേ​ശ​ത്ത് നി​ന്നും) എ​ന്നി​വ​യി​ലും ല​ഭി​ക്കും.