ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പ​രി​ശോ​ധ​ന
Sunday, June 16, 2019 2:22 AM IST
കാ​സ​ർ​ഗോ​ഡ് : ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​പ​ണി​യി​ൽ ല​ഭ്യ​മാ​യ വി​വി​ധ ബ്രാ​ന്‍​ഡു​ക​ളി​ലു​ള്ള പാ​യ്ക്ക​റ്റ് പാ​ലു​ക​ളു​ടെ​യും മ​സാ​ല​ക​ളു​ടെ​യും സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ആ​വ​ശ്യ​മു​ള്ള സാ​മ്പി​ളു​ക​ള്‍ കോ​ഴി​ക്കോ​ട് ഫു​ഡ് അ​ന​ലിറ്റിക്കൽ ലാ​ബി​ലേ​ക്ക് അ​യ​ച്ചു. മ​ഞ്ചേ​ശ്വ​രം ചെ​ക്ക്പോ​സ്റ്റ് കേ​ന്ദ്രീ​ക​രി​ച്ച് രാ​ത്രി​കാ​ല മ​ത്സ്യ പ​രി​ശോ​ധ​ന​യും ന​ട​ത്തി. സെ​ന്‍​ട്ര​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​ഷ​റീ​സ് ടെ​ക്‌​നോ​ള​ജി ത​യ്യാ​റാ​ക്കി​യ കി​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഫോ​ര്‍​മാ​ലി​ന്‍റെ​യോ അ​മോ​ണി​യ​യു​ടെ​യോ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ല്ലെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് അ​റി​യി​ച്ചു.

സൗ​ജ​ന്യ പ​നി ക്ലി​നി​ക്ക്

കാ​സ​ർ​ഗോ​ഡ് : ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലും, നീ​ലേ​ശ്വ​രം, ക​ള​നാ​ട്, സ​ര്‍​ക്കാ​ര്‍ ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​ത്യേ​ക പ​നി ക്ലി​നി​ക്ക്, പ​നി വാ​ര്‍​ഡ്, ലാ​ബ് പ​രി​ശോ​ധ​ന​ക​ള്‍ എന്നീ സം​വി​ധാ​നം ഒ​രു​ക്കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.