വ​യോ​ജ​ന പീ​ഡ​ന​വി​രു​ദ്ധ ദി​നാ​ച​ര​ണ​വും സെ​മി​നാ​റും
Sunday, June 16, 2019 2:22 AM IST
കാ​ഞ്ഞ​ങ്ങാ​ട് : കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫോ​റം കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യോ​ജ​ന പീ​ഡ​ന​വി​രു​ദ്ധ ദി​നാ​ച​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും
കാ​ഞ്ഞ​ങ്ങാ​ട് പി ​സ്മാ​ര​ക ഹാ​ളി​ൽ ഹൊ​സ്ദു​ർ​ഗ് എ​സ്ഐ വി. ​ജ​യ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗ്ഗീ​സ് മാ​തൃ-പി​തൃ സം​ര​ക്ഷ​ണ​നി​യ​മം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ക്ലാ​സെ​ടു​ത്തു. ജി​ല്ലാ പ്ര​സി​ഡ​ണന്‍റ് ടി. ​അ​ബൂ​ബ​ക്ക​ർ ഹാ​ജി അ​ധ്യ​ക്ഷ​നാ​യി.
ജി​ല്ലാ സെ​ക്ര​ട്ട​റി കെ​സു​കു​മാ​ര​ൻ മാ​സ്റ്റ​ർ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​ത്നാ​ക​ര​ൻ പി​ലാ​ത്ത​ടം ന​ന്ദി​യും പ​റ​ഞ്ഞു.