ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Sunday, June 16, 2019 2:22 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​ട്ട​ച്ചേ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു, ​വി​എ​ച്ച്എ​സ്‌സി ​പ​രീ​ക്ഷ​ക​ളി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ ബാ​ങ്ക് മെ​മ്പ​ര്‍​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും മ​ക്ക​ൾ​ക്കും ബാ​ങ്ക് പ​രി​ധി​യി​ൽ​നി​ന്ന് നൂ​റു​ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വെ​ള്ളി​ക്കോ​ത്ത്, ബ​ല്ല ഈ​സ്റ്റ് ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂ​ളു​ക​ൾ​ക്കു​മു​ള്ള അ​നു​മോ​ദ​ന​പ​രി​പാ​ടി അ​ജാ​നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് പി. ​ദാ​മോ​ദ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​വി​ശ്വ​നാ​ഥ​ന്‍ അ​ധ്യ​ക്ഷ​നാ​യി. നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്‌​കൂ​ളു​ക​ള്‍​ക്കു​ള്ള അ​നു​മോ​ദ​നം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ പി. ​ബാ​ബു​രാ​ജ് നി​ര്‍​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. പ​ത്മ​നാ​ഭ​ന്‍, ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ നാ​രാ​യ​ണ​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍, രേ​ണു​കാ​ദേ​വി ത​ങ്ക​ച്ചി, ബാ​ങ്ക് യൂ​ണി​യ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ. ​വി​ശ്വ​നാ​ഥ​ന്‍, സെ​ക്ര​ട്ട​റി വ​ന​ജാ​ക്ഷി, കോ-​ഓ​പ്പ​റേ​റ്റീ​വ് ട്രെ​യി​നിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ പു​ഷ്പ​വ​ല്ലി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.