എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ല്‍ 511 പേർ കൂടി
Sunday, June 16, 2019 2:22 AM IST
കാ​സ​ർ​ഗോ​ഡ് : എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ല്‍ 511 പേ​രെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്താ​ൻ ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ​ത​ല സെ​ല്‍ യോ​ഗം തീ​രു​മാ​നി​ച്ചു.
നേ​ര​ത്തേ 1981 പേ​രു​ടെ പ​ട്ടി​ക അം​ഗീ​ക​രി​ച്ച് സ​ഹാ​യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. അ​തി​നുപു​റ​മെ​യാ​ണ് പു​തി​യ പ​ട്ടി​ക. 18 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രെ​യാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കും. ഇ​തി​ല്‍ പെ​ടാ​ത്ത​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ജൂ​ണ്‍ 25 മു​ത​ല്‍ ജൂ​ലൈ ഒ​മ്പ​ത് വ​രെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. മു​മ്പ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് ഈ ​ക്യാ​മ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാം. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ബാ​ധി​ത​രു​ടെ ചി​കി​ത്സ​യ്ക്ക് വ​രു​ന്ന മു​ഴു​വ​ന്‍ ചെ​ല​വും സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കും. ഇ​തി​ന് പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പു​ന​ര​ധി​വാ​സ​ ഗ്രാ​മ നി​ര്‍​മ്മാ​ണ​ത്തി​ന് 68 കോ​ടി രൂ​പ​യു​ടെ വി​ശ​ദ പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്. പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് വേ​ഗം പോ​രെ​ന്ന ആ​ക്ഷേ​പം സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കും. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ബാ​ധി​ത​രു​ടെ മൂ​ന്ന് ല​ക്ഷം വ​രെ​യു​ള്ള ക​ട​ങ്ങ​ള്‍ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​ള്ള ചെ​ക്കു​ക​ള്‍ ട്ര​ഷ​റി​യി​ല്‍ ഏ​ല്‍​പി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു അ​റി​യി​ച്ചു.
ത​റ​ക്ക​ല്ലി​ട്ടു ആ​റ് വ​ര്‍​ഷ​മാ​യി​ട്ടും കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന​ത് യാ​ഥാ​ര്‍​ത്ഥ്യ​മാ​ണ്. സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് അ​ടി​യ​ന്തര​മാ​യി 10 കോ​ടി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. എം​പി ഫ​ണ്ടും എം​എ​ല്‍​എ​മാ​രു​ടെ ഫ​ണ്ടും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ലോ​ചി​ക്കു​ന്നു​ണ്ട്.
ബ​ഡ്‌​സ് സ്‌​കൂ​ളു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഉ​ട​ന്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. സ്‌​കൂ​ളു​ക​ളി​ലെ നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രെ തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കും. ഡ​യാ​ലി​സി​സി​ന് വി​ധേ​യ​രാ​കു​ന്ന എ​ല്ലാ ദു​രി​ത​ബാ​ധി​ത​ര്‍​ക്കും സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ സൗ​ക​ര്യം പ​ര്യാ​പ്ത​മ​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ കൂ​ടി ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും. മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ര്‍​മാ​ണ​ത്തി​ന് കി​ഡ്‌​കോ​യ്ക്ക് കൈ​മാ​റി​യ തു​ക​യി​ല്‍ 1.25 കോ​ടി കോ​ണ്‍​ട്രാ​ക്ട​ര്‍​ക്ക് ന​ല്‍​കാ​തെ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചെ​ന്ന ആ​ക്ഷേ​പം അ​ന്വേ​ഷി​ക്കും. ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ല്‍ നി​ന്നും എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ക​മ്പ​നി​യി​ല്‍ നി​ന്നും പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ നി​ന്നും ല​ഭി​ക്കേ​ണ്ട സ​ഹാ​യ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കു​ന്ന​തി​ല്‍ മാ​റിമാ​റി വ​രു​ന്ന സ​ര്‍​ക്കാ​റു​ക​ള്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​താ​യി യോ​ഗ​ത്തി​ല്‍ വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നു. എൻഡോസൾഫാൻ അ​ഞ്ച് വ​ര്‍​ഷ​മാ​യി നി​ര്‍​വീ​ര്യ​മാ​ക്കാ​തെ കി​ട​ക്കു​ക​യാ​ണ്. ഇ​ത് അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ രോ​ഗി​ക​ളി​ല്‍ നി​ന്ന് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ 50 രൂ​പ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്ന പ​രാ​തി പ​രി​ശോ​ധി​ക്കും.
ഇ​വ​രി​ല്‍ നി​ന്ന് യാ​തൊ​രു ത​ര​ത്തി​ലു​ള്ള ഫീ​സും ഈ​ടാ​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. നി​യു​ക്ത എം​പി രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍, എം​എ​ല്‍​എ​മാ​രാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, കെ. ​കു​ഞ്ഞി​രാ​മ​ന്‍, എ​ഡി​എം സി. ​ബി​ജു, സെ​ല്‍ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.