പോ​ലീ​സി​ന്‍റെ അ​നാ​സ്ഥ: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട റി​ട്ട. പ്ര​ഫ​സ​ർ നീ​തി തേ​ടു​ന്നു
Sunday, June 16, 2019 2:22 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രു​കാ​ൽ ത​ക​ർ​ന്ന റി​ട്ട. പ്ര​ഫ​സ​ർ​ക്ക് പോ​ലീ​സി​ന്‍റെ നീ​തി നി​ഷേ​ധം. ഗോ​വ സ്വ​ദേ​ശി​യും ഹൈ​ദ​രാ​ബാ​ദി​ൽ കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന പ്ര​ഫ. ലൂ​യി​സി (65) നാ​ണ് ഈ ​ദു​ര​വ​സ്ഥ.ക​ഴി​ഞ്ഞ ഫെ​ബ്ര​വ​രി 27നാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണി​ൽ വ​ച്ച് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു കാ​ലി​ൽ ബ​സി​ന്‍റെ പി​ൻ​ച​ക്രം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് കാ​ഞ്ഞ​ങ്ങാ​ട്ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. മു​ട്ടി​നു താ​ഴെ കാ​ൽ ത​ക​ർ​ന്ന​തി​നാ​ൽ പി​ന്നീ​ട് വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ​ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ അ​പ​ക​ട​ത്തി​ൽ കേ​സെ​ടു​ത്ത ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് മൂ​ന്നു​മാ​സം പി​ന്നി​ട്ടി​ട്ടും കോ​ട​തി​യി​ൽ ചാ​ർ​ജ്ഷീ​റ്റ് ന​ൽ​കി​യി​ട്ടി​ല്ല. ലൂ​യി​സി​നുവേ​ണ്ടി പോ​ലീ​സ്‌​സ്റ്റേ​ഷ​ൻ ക​യ​റി​യി​റ​ങ്ങാ​ൻ ആ​രു​മി​ല്ലാ​ത്ത​താ​ണ് പോ​ലീ​സി​ന്‍റെ നി​ഷ്ക്രി​യ​ത്വ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ നി​ന്നു പ​രി​ക്കു സം​ബ​ന്ധി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് കി​ട്ടി​യാ​ൽ മാ​ത്ര​മേ കോ​ട​തി​യി​ൽ ചാ​ർ​ജ്ഷീ​റ്റ് സ​മ​ർ​പ്പി​ക്കാ​നാ​വു​ക​യു​ള്ളു. പോ​ലീ​സാ​ണ് ഇ​ത് ശേ​ഖ​രി​ക്കേ​ണ്ട​ത്. അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​രു​ടെ വേ​ണ്ട​പ്പെ​ട്ട​വ​രു​ടെ ചെ​ല​വി​ൽ പോ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​പ്പ​റ്റു​ക​യാ​ണ് പോ​ലീ​സ് ചെ​യ്യാ​റ്. പ​ക്ഷേ പ്ര​ഫ​സ​റു​ടെ കാ​ര്യ​ത്തി​ൽ ആ​രും സ​ഹാ​യി​ക്കാ​നി​ല്ല. അ​തു​കൊ​ണ്ട് കേ​സി​ൽ പോ​ലീ​സി​നും താ​ത്പ​ര്യ​മി​ല്ല. കേ​സ് കോ​ട​തി​യി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ അ​പ​ക​ട ഇ​ൻ​ഷ്വറ​ൻ​സ് കി​ട്ടാ​നും വൈ​കും.
ഇ​ദ്ദേ​ഹ​ത്തി​ന് ആ​കെ​യു​ള്ള​ത് ഭാ​ര്യ ലി​ല്ലി​ക്കു​ട്ടി മാ​ത്ര​മാ​ണ്. പ​ര​പ്പ നാ​യ്ക്ക​യം​ത​ട്ട് സ്വ​ദേ​ശി​നി​യാ​യ ഇ​വ​രാ​ണെ​ങ്കി​ൽ പ​ര​സ​ഹാ​യ​മി​ല്ലാ​തെ ന​ട​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഇ​വ​ർ​ക്കു മ​രു​ന്നു വാ​ങ്ങാ​ൻ കാ​ഞ്ഞ​ങ്ങാ​ട്ടെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​ഫ​സ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
ഭാ​ര്യ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ വി​റ്റാ​ണ് ഇ​തു​വ​രെ​യും ചി​കി​ത്സ ന​ട​ത്തി​യ​ത്. കാ​ൽ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക​ണ​മെ​ങ്കി​ൽ മാ​സ​ങ്ങ​ളോ​ളം ചി​കി​ത്സ ന​ട​ത്ത​ണം. ബ​ന്ധു​ക്ക​ളാ​രു​മി​ല്ലാ​ത്ത ഈ ​ദ​മ്പ​തി​ക​ൾ ഇ​പ്പോ​ൾ ചി​റ്റാ​രി​ക്കാ​ൽ ന​ല്ലോം​പു​ഴ​യി​ലെ വി​ൻ​സ​ന്‍റ് ഡി ​പോ​ൾ ഭ​വ​ൻ അ​ധി​കൃ​ത​രു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. പ്ര​ഫ.​ലൂ​യി​സ് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഗ​സ്റ്റ് ല​ക്ച​റ​ർ പാ​ന​ലി​ലു​ള്ള അ​ധ്യാ​പ​ക​നാ​ണ്. അ​പ​ക​ടത്തിനു മു​ന്പു​ള്ള ആ​ഴ്ച പോ​ലും ക്ലാ​സെ​ടു​ത്തി​രു​ന്നു.