ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു
Sunday, June 16, 2019 2:22 AM IST
കാ​സ​ർ​ഗോ​ഡ്: കോ​ളി​ച്ചാ​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ര​പ്പ അ​ഡീ​ഷ​ണ​ല്‍ ഐ​സി​ഡി​എ​സി​ലെ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി 2019-20 വ​ര്‍​ഷ​ത്തേ​ക്ക് വാ​ഹ​നം വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്ന​തി​ന് ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു. ഈ ​മാ​സം 26ന് 12 ​മ​ണി വ​രെ ടെ​ണ്ട​ര്‍ ഫോം ​ല​ഭി​ക്കും. ഫോ​ണ്‍: 0467 2228002.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​സ​ർ​ഗോ​ഡ് : 2019-20 വ​ര്‍​ഷ​ത്തി​ല്‍ മു​ളി​യാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക​ളു​ടെ വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കു​ള്ള അ​പേ​ക്ഷ സീ​ക​രി​ക്കു​ന്നു. ബാ​ങ്ക് പാ​സ്ബു​ക്ക്, 2019-20 വ​ര്‍​ഷ​ത്തി​ലെ ഭൂ​നി​കു​തി അ​ട​ച്ച​തി​ന്‍റെ ര​ശീ​തി, ആ​ധാ​ര്‍​കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പ് സ​ഹി​തം ഈ ​മാ​സം 30 ന​കം മു​ളി​യാ​ര്‍ കൃ​ഷി ഭ​വ​നി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്.

ലേ​ലം

കാ​സ​ർ​ഗോ​ഡ് :നീ​ലേ​ശ്വ​രം വി​ല്ലേ​ജി​ല്‍ റീ.​സ.581/15 -ല്‍ ​പ്പെ​ട്ട 0.04 ഏ​ക്ക​ര്‍ ഭൂ​മി​യും, അ​തി​ലെ സ​ക​ല ച​മ​യ​ങ്ങ​ളും ജ​പ്തി ചെ​യ്ത് സ​ര്‍​ക്കാ​ര്‍ അ​ധീ​ന​ത​യി​ല്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​വ ഈ ​മാ​സം 21 ന് ​രാ​വി​ലെ 11 ന് ​നീ​ലേ​ശ്വ​രം വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ വെ​ച്ച് പ​ര​സ്യ​മാ​യി ലേ​ലം ചെ​യ്യു​ന്നു. ഫോ​ണ്‍: 0467 -2204042.