സാന്പത്തികസഹായം നൽകി
Tuesday, June 18, 2019 1:28 AM IST
കാ​സ​ർ​ഗോ​ഡ്: പു​ഴ​യി​ല്‍ വീ​ണ കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നി​ട​യി​ല്‍ മ​ര​ണ​മ​ട​ഞ്ഞ കു​ന്പ​ള​യി​ലെ അ​ജി​ത്ത് കു​മാ​റി​ന്‍റെ​യും അ​വ​ര്‍​ക്കൊ​പ്പം മ​ര​ണ​മ​ട​ഞ്ഞ ബാ​ല​സം​ഘം കൂ​ട്ടു​കാ​ര​ന്‍ മ​നീ​ഷി​ന്‍റെ​യും കു​ടും​ബസ​ഹാ​യനി​ധി​യി​ലേ​ക്ക് കി​സ സാം​സ്‌​കാ​രി​ക സ​മ​ന്വ​യം സ്വ​രൂ​പി​ച്ച ഒ​രു​ല​ക്ഷം രൂ​പ ന​ല്‍​കി.
കു​മ്പ​ള​യി​ല്‍ ന​ട​ന്ന ച​ട​ങ്ങ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ബാ​ല​കൃ​ഷ്ണ​ന്‍ സ​ഹാ​യ സ​മി​തി ചെ​യ​ര്‍​മാ​ന്‍ സി.​എ​ച്ച്. കു​ഞ്ഞ​മ്പു​വി​ന് കൈ​മാ​റി. കി​സ സാം​സ്‌​കാ​രി​ക സ​മ​ന്വ​യം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സി. ​ഷു​ക്കൂ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി.​ര​മേ​ശ​ന്‍ മു​ഖ്യ ്ര​ഭാ​ഷ​ണം ന​ട​ത്തി.
പി.​ര​ഘു​ദേ​വ​ന്‍, സി.​എ.​സു​ബൈ​ര്‍, സി​ദ്ദീ​ഖ് കേ​യി​പ്പാ​ടി, മു​സ്ത​ഫ, അ​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മ​ഹ​മൂ​ദ് സ്വാ​ഗ​ത​വും പൃ​ഥ്വി​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.