മ​ത്സ്യ ക​ര്‍​ഷ​ക​ര്‍​ക്കാ​യി കു​ഫോ​സി​ല്‍ പി​സി​ആ​ര്‍ ലാ​ബ് ഒ​രു​ങ്ങി
Tuesday, June 18, 2019 1:28 AM IST
പ​യ്യ​ന്നൂ​ര്‍: മ​ത്സ്യ​ക്ക​ര്‍​ഷ​ക​ര്‍​ക്ക് സ​ഹാ​യ​മാ​യി ആ​ധു​നി​ക പി​സി​ആ​ര്‍ (പോ​ളി​മേ​ഴ്സ് ചെ​യി​ന്‍ റി​യാ​ക്‌‌​ഷ​ന്‍) ലാ​ബ് പ​യ്യ​ന്നൂ​രി​ല്‍ സ​ജ്ജ​മാ​യി. കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര​പ​ഠ​ന സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ (കു​ഫോ​സ്)​പ​യ്യ​ന്നൂ​ര്‍ മ​മ്പ​ല​ത്തു​ള്ള താ​ത്കാ​ലി​ക പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ലാ​ണ് ലാ​ബ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.
മ​ത്സ്യ​ക്കൃ​ഷി ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് അ​വ​ര്‍​ക്കാ​വ​ശ്യ​ത്തി​നു​ള്ള വി​ത്തു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​വും മ​റ്റ് കാ​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്താ​ന്‍ ഈ ​ലാ​ബി​ന് ക​ഴി​യും. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി സ്ഥാ​പി​ക്കു​ന്ന ലാ​ബാ​ണ് പ​യ്യ​ന്നൂ​രി​ലേ​ത്. നി​ല​വി​ല്‍ എ​റ​ണാ​കു​ള​ത്തും മം​ഗ​ളൂ​രു​വി​ലു​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ലാ​ബ് സൗ​ക​ര്യ​മു​ള്ള​ത്.
18 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ലാ​ബി​നാ​യി ചെ​ല​വാ​യ​ത്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​ണ് കു​ഫോ​സ് അ​ധി​കൃ​ത​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ല​ബാ​റി​ലെ മ​ത്സ്യ​മേ​ഖ​ല​യു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് സ്ഥാ​പി​ച്ച പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ല്‍ ആ​ദ്യ​ഘ​ട്ട​മാ​യി ല​ക്ഷ്യ​മി​ട്ടി​രു​ന്ന ലാ​ബു​ക​ളാ​ണ് ഇ​തോ​ടെ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​കു​ന്ന​ത്.
കു​ഫോ​സി​നാ​യി അ​നു​വ​ദി​ച്ച കോ​ള​ജ് കാ​മ്പ​സ് കോ​റോം മു​ത്ത​ത്തി​യി​ല്‍ ക​ണ്ടെ​ത്തി​യ 13 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് സ്ഥാ​പി​ക്കാ​ന്‍ അ​നു​മ​തി​യാ​യി​ട്ടു​ണ്ട്. ഒ​രു​കോ​ടി രൂ​പ ഇ​തി​നാ​യി ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ കെ​ട്ടി​ട​നി​ര്‍​മാ​ണം ആ​രം​ഭി​ക്കും.