എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ക്‌​സ്പ്ര​സും ഇ​ന്‍റ​ര്‍​സി​റ്റി​യും മം​ഗ​ളൂ​രു​വി​ലേ​യ്ക്ക് നീ​ട്ട​ണം
Tuesday, June 18, 2019 1:30 AM IST
കാ​സ​ര്‍​ഗോ​ഡ്: ആ​ല​പ്പു​ഴ​യി​ല്‍ നി​ന്ന് രാ​ത്രി 11 മ​ണി​ക്ക് ക​ണ്ണൂ​രി​ലെ​ത്തു​ന്ന എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ക്‌​സ്പ്ര​സ് മം​ഗ​ലാ​പു​രം വ​രെ നീ​ട്ട​ണ​മെ​ന്ന് കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍.
14 മ​ണി​ക്കൂ​ര്‍ വ​രെ ക​ണ്ണൂ​രി​ല്‍ നി​ര്‍​ത്തി​യി​ടു​ന്ന എ​റ​ണാ​കു​ളം ഇ​ന്‍റ​ര്‍​സി​റ്റി​യും തി​ക​ച്ചും ലാ​ഭ​ക​ര​മാ​യി മം​ഗ​ലാ​പു​രം വ​രെ ഓ​ടി​ക്കാ​വു​ന്ന​താ​ണെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യും റെ​യി​ല്‍​വേ ഡി​വി​ഷ​ന്‍ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​വു​മാ​യ ആ​ര്‍. പ്ര​ശാ​ന്ത് കു​മാ​ര്‍ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.
ഇ​പ്പോ​ള്‍ രാ​ത്രി 11 മ​ണി​ക്ക് ക​ണ്ണൂ​രി​ലെ​ത്തു​ന്ന എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ക്‌​സ്പ്ര​സ് 14 മ​ണി​ക്കൂ​റി​ന് ശേ​ഷം അ​ടു​ത്തദി​വ​സം ഉ​ച്ച​യ്ക്ക് 2.35 ന് ​എ​റ​ണാ​കു​ളം ഇ​ന്‍റ​ര്‍​സി​റ്റി ആ​യി പോ​വു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​തു​പോ​ലെ ഉ​ച്ച​യ്ക്ക് 12.45 ന് ​എ​റ​ണാ​കു​ള​ത്തു​നി​ന്ന് ക​ണ്ണൂ​രി​ലെ​ത്തു​ന്ന ഇ​ന്‍റ​ര്‍​സി​റ്റി പി​റ്റേ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ചി​നു​മാ​ത്ര​മാ​ണ് ആ​ല​പ്പു​ഴ​യി​ലേ​ക്കു​ള്ള എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ക്‌​സ്പ്ര​സ് ആ​യി യാ​ത്ര പു​റ​പ്പെ​ടു​ന്ന​ത്.
ഈ ​ട്രെ​യി​നു​ക​ള്‍ മം​ഗ​ളൂ​രു വ​രെ നീ​ട്ടു​ന്ന​തു​കൊ​ണ്ട് റെ​യി​ല്‍​വേ​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും ലാ​ഭം മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളൂ. ഈ ​വി​ഷ​യം നേ​ര​ത്തെ കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി​യു​ടേ​യും സോ​ണ​ല്‍, ഡി​വി​ഷ​ണ​ല്‍ ഉ​പ​ദേ​ശ​ക​സ​മി​തി​ക​ളു​ടെ​യും ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ പ​റ​ഞ്ഞു.