ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​നം ഡി​സി​സി തീ​രു​മാ​നി​ക്കും
Tuesday, June 18, 2019 1:30 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ക​ണ്ണൂ​ർ: യു​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്നാ​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​നം ത​നി​ക്കു​ത​ന്നെ വേ​ണ​മെ​ന്ന് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ഗേ​ഷ്. കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​നു​മാ​യി രാ​ഗേ​ഷ് ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​നം ത​നി​ക്കു വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.
രാ​ഗേ​ഷി​നെ തി​രി​കെ കോ​ൺ​ഗ്ര​സി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന് കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം യു​ഡി​എ​ഫ് തി​രി​കെ പി​ടി​ക്കു​ക​യാ​ണെ​ങ്കി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​നം ലീ​ഗി​നു വേ​ണ​മെ​ന്ന ആ​വ​ശ്യം ലീ​ഗ് നേ​താ​ക്ക​ൾ സു​ധാ​ക​ര​നെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ഗേ​ഷു​മാ​യി സു​ധാ​ക​ര​ൻ വീ​ണ്ടും ച​ർ​ച്ച ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​നം എ​ന്ന നി​ല​പാ​ടി​ൽ രാ​ഗേ​ഷ് ഉ​റ​ച്ചു നി​ല്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ലീ​ഗു​മാ​യി ച​ർ​ച്ച ന​ട​ത്തു​വാ​ൻ ഡി​സി​സി അ​ധ്യ​ക്ഷ​നെ കെ.​സു​ധാ​ക​ര​ൻ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
പി.​കെ. രാ​ഗേ​ഷി​ന് ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​നം ന​ല്കു​ക​യാ​ണെ​ങ്കി​ൽ മേ​യ​ർ സ്ഥാ​നം ത​ങ്ങ​ൾ​ക്കു വേ​ണ​മെന്നും ലീ​ഗ് നേ​തൃ​ത്വം കെ. ​സു​ധാ​ക​ര​നെ അ​റി​യി​ച്ചി​രു​ന്നു. ആ​കെ​യു​ള്ള 55 അം​ഗ കൗ​ൺ​സി​ലി​ൽ യു​ഡി​എ​ഫി​ലും എ​ൽ​ഡി​എ​ഫി​ലും 27 വീ​ത​മാ​ണ് അം​ഗ​ങ്ങ​ൾ. പി.​കെ. രാ​ഗേ​ഷി​ന്‍റെ ഒ​രു വോ​ട്ടി​ന്‍റെ ബ​ല​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന​ത്. രാ​ഗേ​ഷി​നെ കൂ​ടെ​ക്കൂ​ട്ടി കോ​ർ​പ്പ​റേ​ഷ​ൻ ഭ​ര​ണം യു​ഡി​എ​ഫ് തി​രി​കെ പി​ടി​ക്കു​ക​യാ​ണെ​ങ്കി​ൽ മേ​യ​ർ സ്ഥാ​നം ലീ​ഗി​ന് വി​ട്ടു​കൊ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാ​ക​ണം. അ​ല്ലെ​ങ്കി​ൽ വീ​തം വ​യ്ക്ക​ണം. ഇ​നി ഒ​ന്ന​ര​വ​ർ​ഷം മാ​ത്ര​മാ​ണ് കാ​ലാ​വ​ധി. സു​മാ ബാ​ല​കൃ​ഷ്ണ​നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ മേ​യ​ർ സ്ഥാ​നാ​ർ​ഥി​യെ​ന്നു പ​റ​യു​ന്നു. ഭ​ര​ണ​മാ​റ്റം വേ​ണ​മെ​ങ്കി​ൽ ലീ​ഗ് വി​ട്ടു​വീ​ഴ്ച ചെ​യ്യ​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് പ​റ​യു​ന്ന​ത്.