സി​പി​എം ലോ​ക്ക​ല്‍ ക​മ്മ​ിറ്റി അം​ഗ​ത്തെ പോ​ലീ​സ് ചോ​ദ്യംചെ​യ്യും
Tuesday, June 18, 2019 1:30 AM IST
ത​ല​ശേ​രി: ക്ഷേ​മ പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​ല്‍ ആ​റു ല​ക്ഷം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ത്തെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. ജി​ല്ലാ സ്‌​പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ അം​ഗ​വും സി​പി​എം ടൗ​ണ്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​കെ. ബി​ജു​വി​നെ​യാ​ണ് സാ​മ്പ​ത്തി​ക ക്ര​മക്കേ​ടു​ക​ളു​ടെ പേ​രി​ല്‍ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക. ത​ല​ശേ​രി സ​ഹ​ക​ര​ണ റൂ​റ​ല്‍ ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ പ​രാ​തി പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സം വി​ശ്വാ​സ​വ​ഞ്ച​നയ്​ക്ക് ബി​ജു​വി​നെ​തി​രെ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​യാ​ള്‍ പി​ഗ്മി ക​ള​ക്ട​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ത​ല​ശേ​രി സ​ഹ​ക​ര​ണ റൂ​റ​ല്‍ ബാ​ങ്കി​ലും പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ബാ​ങ്കി​ലെ ക​ള​ക്‌​ഷ​ന്‍ ഏ​ജ​ന്‍റാ​യ ബി​ജു ന​ഗ​ര​പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന ക്ഷേ​മ​പെ​ന്‍​ഷ​നി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. പ​രാ​തി ഉ​യ​ര്‍​ന്ന​പ്പോ​ള്‍ പാ​ര്‍​ട്ടി​ത​ല​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.