കെ​എ​സ്‌​യു മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു
Tuesday, June 18, 2019 1:30 AM IST
ക​ണ്ണൂ​ർ:​ കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കെ​എ‌​സ്‌​യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃത്വ​ത്തി​ൽ ഡി​ഡി​ഇ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.​പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.​ഡി​സി​സി ഓ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് ഡി​ഡി​ഇ ഓ​ഫീ​സി​നു മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു.​തു​ട​ർ​ന്ന് കെ​എ​സ്‌​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി.​അ​ബ്ദു​ൾ റ​ഷീ​ദ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​മു​ഹ​മ്മ​ദ് ഷ​മ്മാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. അ​തു​ൽ, സെ​ക്ര​ട്ട​റി എം.​കെ. വ​രു​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ച​യു​ട​നെ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് ഉ​യ​ർ​ത്തി​യ ബാ​രി​ക്കേ​ഡ് ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ട​യി​ൽ പോ​ലീ​സു​കാ​രു​മാ​യി ഉ​ന്തും ത​ള്ളും ശ​ക്ത​മാ​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ചി​ത​റി​യോ​ടി. സി.​ടി.​അ​ഭി​ജി​ത്ത്, ഷി​ബി​ൻ ഷി​ബു, ഫ​ർ​ഹാ​ൻ മു​ണ്ടേ​രി,ആ​ദ​ർ​ശ് മാ​ങ്ങാ​ട്ടി​ടം,അ​ൻ​സി​ൽ വാ​ഴ​പ്പ​ള്ളി​ൽ, ഹ​രി​കൃ​ഷ്ണ​ൻ പാ​ലാ​ട്, ടി.​സാ​യ​ന്ത്, ന​ബീ​ൽ വ​ള​പ​ട്ട​ണം, ജി.​കെ.​ആ​ദ​ർ​ശ്,ജോ​സ​ഫ് ത​ല​ക്ക​ൽ, സി.​കെ.​ജ്യോ​തി​ഷ്, വി.​കെ. റ​നീ​സ്, ആ​ൽ​ബി​ൻ അ​റ​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.