ഷെ​റി​ന്‍റെ വീ​ട് മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു
Tuesday, June 18, 2019 1:30 AM IST
കൂ​ത്തു​പ​റ​മ്പ്: വ്യോ​മ​സേ​നാ വി​മാ​നം ത​ക​ർ​ന്ന് കൊ​ല്ല​പ്പെ​ട്ട അ​ഞ്ച​ര​ക്ക​ണ്ടി കു​ഴി​മ്പാ​ല​മെ​ട്ട​യി​ലെ വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ എ.​കെ.​ഷെ​റി​ന്‍റെ വ​സ​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 9.15 ഓ​ടെ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി പ​ത്തു​മി​നി​റ്റോ​ളം വീ​ട്ടി​ൽ ചെ​ല​വ​ഴി​ച്ച് മാ​താ​പി​താ​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും ആ​ശ്വ​സി​പ്പി​ച്ചു.
സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ൻ, സി​പി​എം അ​ഞ്ച​ര​ക്ക​ണ്ടി ഏ​രി​യാ സെ​ക്ര​ട്ട​റി പി.​കെ.​ശ​ബ​രീ​ഷ് കു​മാ​ർ, പി​ണ​റാ​യി ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ശ​ശി​ധ​ര​ൻ, അ​ഞ്ച​ര​ക്ക​ണ്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​സീ​ത, പി.​ബാ​ല​ൻ എ​ന്നി​വ​രും മു​ഖ്യ​മ​ന്ത്രി​യ്ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.