ശ്രീ​പാ​ഥേ​യം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Tuesday, June 18, 2019 1:30 AM IST
ക​ണ്ണൂ​ർ: അ​ശ​ര​ണ​രും ആ​ലം​ബ​ഹീ​ന​രു​മാ​യ വ്യ​ക്തി​ക​ളെ സ​ഹാ​യി​ക്കു​ക, കു​ട്ടി​ക​ളി​ൽ പ​ങ്കു​വ​യ്ക്ക​ൽ മ​നോ​ഭാ​വം വ​ള​ർ​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ശ്രീ​പു​രം സ്കൂ​ളി​ൽ ന​ട​ന്നു വ​രു​ന്ന ശ്രീ​പാ​ഥേ​യം പ​ദ്ധ​തി നാ​ലാം വ​ർ​ഷ​ത്തി​ലേ​ക്ക്. ശ്രീ​പാ​ഥേ​യം 2019-2020 ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ ശ്രീ​പു​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ നി​ർ​വ​ഹി​ച്ചു. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം 100 പൊ​തി​ച്ചോ​ർ വീ​തം വ​ർ​ഷ​ത്തി​ൽ ഉ​ട​നീ​ളം സ്കൂ​ളി​ലെ 3000 കു​ട്ടി​ക​ളു​ടെ സ​ഹാ​യ​സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​വ​രു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ശ്രീ​പു​രം അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും കൊ​ണ്ടു​വ​ന്ന ഭ​ക്ഷ​ണ​പ്പൊ​തി ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ഹോ​ളി മൗ​ണ്ട് റ​സി​ഡ​ൻ​ഷ്യ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ഷാ​ജു ആ​ന്‍റ​ണി ഏ​റ്റു​വാ​ങ്ങി. ശ്രീ​പു​രം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് നെ​ടു​ങ്ങാ​ട്ട്, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​നി​ത, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​ന്പി​ൽ, ഹോ​ളി മൗ​ണ്ട് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ജോ​യ്സി ജോ​സ​ഫ്, സ്കൂ​ൾ ലീ​ഡ​ർ ശ്വേ​ത രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.