മേ​ല​ടു​ക്ക​ത്തെ മു​ന്തി​രി​യും മ​ധു​രി​ക്കും
Wednesday, June 19, 2019 1:30 AM IST
കാ​ഞ്ഞ​ങ്ങാ​ട് : ദേ​ശീ​യ​പാ​ത​യോ​ര​ത്ത് മാ​വു​ങ്കാ​ൽ മേ​ല​ടു​ക്ക​ത്തെ കെ.​വി.​എ​സ്. സ്റ്റീ​ൽ ഇ​ൻഡസ്ട്രീ​സ് ഉ​ട​മ കെ.​വി.​സു​ഗ​ത​ന്‍റെ​യും റി​വേ​റ റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ എ.​വി.​ത​മ്പാ​ന്‍റെ​യും കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​നി മു​ന്തി​രി പു​ളി​ക്കി​ല്ല. ക​ട​യു​ടെ മു​റ്റ​ത്തെ മു​ന്തി​രി​വ​ള്ളി ത​ളി​ര്‍​ത്തു, പൂ​ത്തു, കാ​യ്ച്ചു. ഈ ​ത​ണ​ലി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ ഇ​വ​രു​ടെ മു​ഖ​ത്ത് നി​റ​പു​ഞ്ചി​രി. ഒ​രു വ​ർ​ഷ​മാ​യി ഇ​വ​രു​ടെ കാ​ത്തി​രി​പ്പ് തു​ട​ങ്ങി​യി​ട്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ​മേയിൽ പ​ന​ത്ത​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കൃ​ഷി വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് രാ​ജ​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച പൊ​ലി​ക കാ​ർ​ഷി​ക​മേ​ള​യി​ൽ നി​ന്ന് ഒ​രു ര​സ​ത്തി​നാ​ണ് സു​ഗ​ത​ൻ ഇ​രു​പ​ത് രൂ​പ​യ്ക്ക് ര​ണ്ടു മു​ന്തി​രി വ​ള്ളി വാ​ങ്ങി​യ​ത്. പ്ര​തീ​ക്ഷ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ന​ട്ടു. തൊ​ട്ട​ടു​ത്ത് ഹോ​ട്ട​ൽ ന​ട​ത്തു​ന്ന ത​മ്പാ​ൻ ജോ​ലി​ക്കി​ട​യി​ൽ ദി​വ​സ​വും വെ​ള്ള​മൊ​ഴി​ച്ചു. ചാ​ണ​കപ്പൊ​ടി​യുമിട്ടു. ക​മ്പി​ല്‍​നി​ന്ന് ത​ളി​ര്‍ വ​ന്ന​പ്പോ​ള്‍ ഇ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ളും വ​ള​ര്‍​ന്നു. നാ​ലു​മാ​സം മു​മ്പ് പൂ​ത്ത​പ്പോ​ള്‍ മ​ധു​രം നാ​വി​ല്‍ വ​ന്നു. ഒ​ടു​വി​ല്‍ വൈ​കാ​തെ കാ​യു​മാ​യി. ഇ​പ്പോ​ള്‍ ക​ട​യു​ടെ മു​റ്റ​ത്തെ പ​ന്ത​ലി​ല്‍ മു​ന്തി​രി​ക്കു​ല​ക​ളാ​യി.

പ​ഴു​ത്തു​നി​ല്‍​ക്കു​ന്ന മു​ന്തി​രി​ക്കു​ല കാ​ണാ​ന്‍ ഇ​പ്പോ​ള്‍ ആ​ളു​ക​ള്‍ വ​ന്നു​തു​ട​ങ്ങി​യ​താ​യും സു​ഗ​ത​നും ത​മ്പാ​നും പ​റ​ഞ്ഞു. വ​ർ​ക്ക്ഷോ​പ്പി​ലെ പ​ത്തോ​ളം വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഭ​ക്ഷ​ണം​ക​ഴി​ച്ച് പാ​ത്രം ക​ഴി​ക്കു​ന്ന വെ​ള്ളം പാ​ഴാ​ക്കേ​ണ്ടെ​ന്നു ക​രു​തി ഒ​രു വി​നോ​ദ​ത്തി​നാ​യി പാ​ത​യോ​ര​ത്ത് ആ​രം​ഭി​ച്ച പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ലും നി​റ​യെ ഫ​ല​ങ്ങ​ൾ കാ​യ്ച്ചു നി​ൽ​ക്കു​ന്നു, ത​ക്കാ​ളി, ക​റി​വേ​പ്പി​ല, ചെ​റു​നാ​ര​ങ്ങ, വെ​ണ്ട, വ​ഴു​തി​ന തു​ട​ങ്ങി എ​ല്ലാം കാ​യ്ച്ചു നി​ൽ​ക്കു​ന്നു ഈ ​കൊ​ച്ചു​തോ​ട്ട​ത്തി​ൽ.