നീ​ലേ​ശ്വ​ര​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളും തു​ട​ര്‍​വി​ദ്യാ​കേ​ന്ദ്ര​വും സ​ജ്ജ​മാ​യി
Wednesday, June 19, 2019 1:30 AM IST
നീ​ലേ​ശ്വ​രം: ക​രു​വാ​ച്ചേ​രി​യി​ല്‍ ക​മ്യൂണി​റ്റി ഹാ​ളും തു​ട​ര്‍​വി​ദ്യാ​കേ​ന്ദ്ര​വും സ​ജ്ജ​മാ​യി. ന​ഗ​ര​സ​ഭ​യു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഇ​രു​നി​ല കെ​ട്ടി​ടം പ്ര​ദേ​ശ നി​വാ​സി​ക​ള്‍​ക്ക് സാ​മൂ​ഹ്യ-​ക​ലാ-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും തു​ട​ര്‍വി​ദ്യാ​കേ​ന്ദ്ര​ത്തി​നു​മാ​യി നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക​രു​വാ​ച്ചേ​രി​യി​ലെ ക​മ്യൂ​ണി​റ്റി ഹാ​ള്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യ​തോ​ടു​കൂ​ടി നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ എ​സ് സി. ​കോ​ള​നി​ക​ളി​ലും ക​മ്യൂ​ണി​റ്റി ഹാ​ള്‍ സം​വി​ധാ​നം യാ​ഥാ​ര്‍​ഥ്യ​മാ​യി. ക​രു​വാ​ച്ചേ​രി​യി​ലെ ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ത​ന​തു​ക​ല​ക​ള്‍​ക്കും സു​കു​മാ​ര ക​ല​ക​ള്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ന്നു​ണ്ട് . ഇ​വി​ടെ രൂ​പീ​ക​രി​ക്കു​ന്ന ക​മ്യൂ​ണി​റ്റി ഹാ​ള്‍ സം​ര​ക്ഷ​ണ സ​മി​തി ഇ​തു സം​ബ​ന്ധി​ച്ച് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കും.

ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ ര​ണ്ടാം ​നി​ല​യി​ല്‍ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന തു​ട​ര്‍വി​ദ്യാ​കേ​ന്ദ്ര​ത്തി​ല്‍ തു​ട​ര്‍​സാ​ക്ഷ​ര​താ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് പ​ഠ​ന​വീ​ട് സൗ​ക​ര്യ​വും ഏ​ര്‍​പ്പെ​ടു​ത്തും. കൂ​ടാ​തെ പി​എ​സ് സി ​തു​ട​ങ്ങി​യ മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍​ക്ക് ത​യാ​റെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍​ക്ക് തീ​വ്രസൗ​ജ​ന്യ​പ​രി​ശീ​ല​ന​പ​രി​പാ​ടി​യും ഈ ​കേ​ന്ദ്ര​ത്തി​ല്‍ ഒ​രു​ക്കും. ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ഇ​തി​നാ​വ​ശ്യ​മാ​യ ഫ​ര്‍​ണി​ച്ച​റു​ക​ളും, ടെ​ലി​വി​ഷ​ന്‍, മൈ​ക്ക് സെ​റ്റ്, ക​സേ​ര, മേ​ശ, ഷെൽഫ് തു​ട​ങ്ങി​യ​വും അ​ടു​ത്തു​ത​ന്നെ ന​ഗ​ര​സ​ഭ ല​ഭ്യ​മാ​ക്കും.

ക​മ്യൂ​ണി​റ്റി ഹാ​ളും തു​ട​ര്‍​വി​ദ്യാ​കേ​ന്ദ്ര​വും എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ തു​റ​ന്നു​കൊ​ടു​ത്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ കെ.​പി. ജ​യ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​ഗൗ​രി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ എ.​കെ.​കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍, പി.​പി.​മു​ഹ​മ്മ​ദ് റാ​ഫി, പി.​എം.​സ​ന്ധ്യ, പി.​രാ​ധ, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ.​വി.​ഉ​ഷ, കെ.​വി.​രാ​ധ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, കൊ​ട്ട​റ വാ​സു​ദേ​വ്, കെ. ​കേ​ശ​വ​ന്‍, കെ. ​സ​ദാ​ശി​വ​ന്‍, ടി. ​വി​ജ​യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. മു​നി​സി​പ്പ​ല്‍ എ​ൻ​ജി​നി​യ​ര്‍ കെ.​ഗ​ണേ​ശ​ന്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പി.​കെ. ര​തീ​ഷ് സ്വാ​ഗ​ത​വും ടി.​വി. രാ​ജ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.