പു​ര​സ്കാ​ര നി​റ​വി​ൽ ദി​വാ​ക​ര​ൻ ക​ടി​ഞ്ഞി​മൂ​ല
Wednesday, June 19, 2019 1:30 AM IST
കാ​ഞ്ഞ​ങ്ങാ​ട് : കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക വി​ക​സ​ന രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ പ​ങ്കു​വ​ഹി​ച്ച ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി​യു​ടെ സ്മ​ര​ണാ​ര്‍​ഥം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി സ്മാ​ര​ക പു​ര​സ്‌​കാ​ര​ത്തി​ന് പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ശാ​സ്ത്ര​ജ്ഞ​ൻ ദി​വാ​ക​ര​ൻ നീ​ലേ​ശ്വ​ര​ത്തെ (62) തെ​ര​ഞ്ഞെ​ടു​ത്തു.
സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച ഹ​രി​ത​വ്യ​ക്തി​ക്കു​ള്ള പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​തി​ന് തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് ദി​വാ​ക​ര​നെ തേ​ടി മ​റ്റൊ​രു ബ​ഹു​മ​തി​യും എ​ത്തി​യ​ത്.
സാ​മൂ​ഹി​ക വി​ക​സ​ന രം​ഗ​ത്ത് ശ്ര​ദ്ധേ​യ​വും അ​നു​ക​ര​ണീ​യ​വും നൂ​ത​ന​വു​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ വ്യ​ക്തി​ക​ളേ​യും സം​ഘ​ട​ന​ക​ളേ​യും സ്ഥാ​പ​ന​ങ്ങ​ളേ​യു​മാ​ണ് ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി പു​ര​സ്‌​കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. 50,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ല്പ​വു​മാ​ണ് പു​ര​സ്‌​കാ​രം.
ജൂ​ണ്‍ 22ന് ​കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ പു​ര​സ്‌​കാ​രം സ​മ​ര്‍​പ്പി​ക്കും. ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി ട്ര​സ്റ്റാ​ണ് പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നീ​ര ഉ​ത്പാ​ദ​ന​ത്തി​നു​ള്ള നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​ൾ​പ്പെ​ടെ എ​ട്ടോ​ളം ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.
കേ​ര​ളീ​യ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല മി​ക​ച്ച പ്രാ​ദേ​ശി​ക ക​ർ​ഷ​ക ശാ​സ്ത്ര​ജ്ഞ​നു​ള്ള പു​ര​സ്കാ​രം, ജീ​വ​നം പ​ദ്ധ​തി​ക്ക് സ​രോ​ജി​നി ദാ​മോ​ദ​ർ ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം തു​ട​ങ്ങി പ​ത്തി​ല​ധി​കം പു​ര​സ്കാ​ര​ങ്ങ​ൾ ദി​വാ​ക​ര​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.
സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത കേ​സ​രി എ​ന്ന മ​ണ്ണി​ര​യ്ക്ക് അ​ഹ​മ്മ​ദാ​ബാ​ദ് കേ​ന്ദ്ര​മാ​യ നാ​ഷ​ണ​ൽ ഇ​ന്നൊ​വേ​ഷ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ പു​ര​സ്കാ​ര​ത്തി​ന്‍റെ സാ​ധ്യ​താ​പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​രു​ന്നു.
തൈ​ക്ക​ട​പ്പു​റ​ത്ത് ക​ള്ളു​ചെ​ത്തു​തൊ​ഴി​ൽ ചെ​യ്തു ജീ​വി​ക്കു​ന്ന ദി​വാ​ക​ര​ൻ ജീ​വ​നം പ​ദ്ധ​തി​യി​ലൂ​ടെ ക​ണ്ണൂ​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ നൂ​റി​ല​ധി​കം വി​ദ്യാ​ല​യ​ങ്ങ​ളി​ലും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും ല​ക്ഷ​ക്ക​ണ​ക്കി​ന് ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. രേ​ണു​ക​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: രാ​ഗേ​ഷ്, രൂ​പേ​ഷ്, രൂ​പി​ക.