ബേ​ക്ക​ൽ കോ​ട്ട റോ​ഡ് ന​വീ​ക​ര​ണം: ഒ​രു കോ​ടി രൂ​പ​കൂ​ടി അ​നു​വ​ദി​ച്ചു
Wednesday, June 19, 2019 1:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ബേ​ക്ക​ൽ കോ​ട്ട റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്ക് കെ​എ​സ‌്ടി​പി​യു​ടെ 2.65 കോ​ടി​യു​ടെ പു​റ​മെ ടൂ​റി​സം വ​കു​പ്പ് ഒ​രു​കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ചു. ബേ​ക്ക​ൽ കോ​ട്ട റോ​ഡ് തു​ട​ങ്ങു​ന്നി​ട​ത്ത് മ​നോ​ഹ​ര​മാ​യ സ്വാ​ഗ​ത ക​മാ​നം, കോ​ട്ട​ക്കു​ന്നി​ൽ ബ​സ് സ്റ്റോ​പ്പ‌് കം ​ടോ​യ് ലെ​റ്റ് ആ​ൻ​ഡ‌് ഷോ​പ്പ്, റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​യി​ൽ ബ​ല​ക്ഷ​യം സം​ഭ​വി​ച്ച റോ​ഡി​ന് ഇ​രു​വ​ശ​ത്തു​മു​ള്ള മ​തി​ലു​ക​ളു​ടെ പു​ന​ർ നി​ർ​മി​തി, കോ​ട്ട​യു​ടെ സ​മീ​പ​ത്തെ ജം​ഗ്ഷ​നി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ, റോ​ഡ​രി​കി​ൽ മ​നോ​ഹ​ര​മാ​യ വ​ഴി​വി​ള​ക്കു​ക​ൾ, കോ​ട്ട​യു​ടെ മു​ൻ വ​ശ​ത്ത‌് ഇ​രി​പ്പി​ട​ങ്ങ​ൾ, റോ​ഡി​ന് ഏ​ഴ് മീ​റ്റ​റും, ര​ണ്ട് വ​ശ​ങ്ങ​ളി​ൽ ഒ​ന്ന​ര മീ​റ്റ​ർ വീ​തം വീ​തി​യു​ള്ള കൈ​വ​രി പി​ടി​പ്പി​ച്ച ന​ട​പ്പാ​ത, ന​ട​പ്പാ​ത​യി​ൽ ടൈ​ൽ​സ് നി​ര​ത്ത​ൽ തു​ട​ങ്ങി​യ​വ ഈ ​പ​ദ്ധ​തി​യി​ല്‍​പ്പെ​ടും. ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഡി​ടി​പി​സി മ​നേ​ജ​ർ സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യാ​ണ് സെ​ക്ര​ട്ട​റി ബി​ജു രാ​ഘ​വ​ൻ ടൂ​റി​സം വ​കു​പ്പി​ൽ അ​വ​ത​രി​പ്പി​ച്ച് നേ​ടി​യെ​ടു​ത്ത​ത്. ഡി​ടി​പി​സി​ക്കാ​ണ‌് നി​ർ​മാ​ണ​ച്ചു​മ​ത​ല.