പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച​കേ​സി​ല്‍ അ​മ്മ​യു​ടെ സു​ഹൃ​ത്തി​ന് പ​ത്തു​വ​ര്‍​ഷം ക​ഠി​ന​ത​ട​വ്
Wednesday, June 19, 2019 1:30 AM IST
കാ​സ​ര്‍​ഗോ​ഡ്: പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​മ്മ​യു​ടെ സു​ഹൃ​ത്തി​നെ കോ​ട​തി പ​ത്തു വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 20,000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചു.
വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 30കാ​ര​നെ​യാ​ണ് ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് (ഒ​ന്ന്) കോ​ട​തി ജ​ഡ്ജി പി.​എ​സ്. ശ​ശി​കു​മാ​ര്‍ ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ടു വ​ര്‍​ഷം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ​യ​ട​ച്ചാ​ല്‍ തു​ക പ​രാ​തി​ക്കാ​രി​ക്ക് ന​ല്‍​കാ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യ്‌​ക്കൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു യു​വാ​വ്.
2016 ഫെ​ബ്രു​വ​രി മാ​സ​ത്തി​ലെ ഒ​രു ദി​വ​സം പു​ല​ര്‍​ച്ചെ നാ​ലോ​ടെ വീ​ട്ടി​ന​ക​ത്ത് ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ൾ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പ്ര​കാ​ശ് അ​മ്മ​ണ്ണാ​യ ഹാ​ജ​രാ​യി.