വ​ധ​ശ്ര​മം:​ മൂ​ന്നു​പേ​ർകൂ​ടി അ​റ​സ്റ്റി​ൽ
Wednesday, June 19, 2019 1:30 AM IST
മ​ഞ്ചേ​ശ്വ​രം: മ​ദ്ര​സാ​ധ്യാ​പ​ക​ന്‍ അ​ബ്ദു​ൾ ക​രീ​മി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ മൂ​ന്നാം പ്ര​തി പ്ര​സാ​ദി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മൂ​ന്നു പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ബാ​യാ​ര്‍ പ​ദ​വി​ലെ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖ്(26), ക​ര്‍​ണാ​ട​ക മി​ത്ത​ന​ടു​ക്ക​യി​ലെ ഇ​ബ്രാ​ഹിം ഖ​ലീ​ല്‍(23), മി​ത്ത​ന​ടു​ക്ക​യി​ലെ അ​ബ്ദു​ല്‍ ന​വാ​ഫ്(21)​എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ലെ ഒ​രു പ്ര​തി​യെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ബാ​യാ​ര്‍ കൊ​ജ്ജ​പ്പ​യി​ലെ പ്ര​സാ​ദി​നെ ബേ​രി​പ്പ​ദ​വി​ല്‍ വ​ച്ച് ര​ണ്ടു ബൈ​ക്കു​ക​ളി​ലെ​ത്തി​യ ആ​റം​ഗ സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ഒ​രു ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ മു​ളി​ഗ​ദ്ദെ​യി​ല്‍ വ​ച്ച് മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍ അ​ബ്ദു​ല്‍ ക​രീ​മി​നെ ബൈ​ക്ക് ത​ട​ഞ്ഞു നി​ര്‍​ത്തി വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് പ്ര​സാ​ദ്. പ്ര​സാ​ദി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ ആ​ബി​ദ്, അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖ് എ​ന്നി​വ​രെ പി​ടി​കൂ​ടാ​നു​ണ്ടെ​ന്നും പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്കു​ക​ള്‍ ക​ണ്ടെ​ത്താ​നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.