നെ​ല്ലി​ക്കു​ന്ന് ഇ​മാ​മി​നെ ആ​ക്ര​മി​ച്ച​വ​രെ പി​ടി​കൂ​ടും: മു​ഖ്യ​മ​ന്ത്രി
Wednesday, June 19, 2019 1:30 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് നെ​ല്ലി​ക്കു​ന്ന് നൂ​ർ​മ​സ്ജി​ദ് ഇ​മാം അ​ബ്ദു​ൾ നാ​സ​ർ സ​ഖാ​ഫി​യെ ആ​ക്ര​മി​ച്ച​വ​രെ ഉ​ട​ൻ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ൽ എ​ൻ.​എ. നെ​ല്ലി​ക്കു​ന്നി​ന്‍റെ സ​ബ്മി​ഷ​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.
മാ​ർ​ച്ച് 21ന് ​രാ​ത്രി ഒ​ൻ​പ​തി​ന് പ​ള്ളി കാ​ന്‍റീ​നി​ൽ​നി​ന്നു വ​രു​മ്പോ​ഴാ​ണ് പി​ന്നി​ൽ​നി​ന്ന് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കാ​സ​ർ​ഗോ​ഡ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു. സ്ഥ​ല​ത്തും പ​രി​സ​ര​ത്തു​മു​ള്ള അ​മ്പ​തോ​ളം പേ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യും മൊ​ബൈ​ൽ​ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചും മ​റ്റും ശാ​സ്ത്രീ​യ​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.