പ്ലാ​സ്റ്റി​ക്കി​നെ​തി​രേ "ക​ളി​വ​ണ്ടി' നാ​ളെ
Wednesday, June 19, 2019 1:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഭൂ​മി​ക്ക് ശാ​പ​മാ​യ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ള്‍​ക്കെ​തി​രെ പ​ട​യൊ​രു​ക്ക​വു​മാ​യി കാ​സ​ര്‍​ഗോ​ഡ് നി​ന്ന് ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് "ക​ളി​വ​ണ്ടി' ഓ​ടു​ന്നു. മ​ല​പ്പു​റം എ​ട​പ്പാ​ളി​ലെ ക​ര​കൗ​ശ​ല വി​ദ​ഗ്ദ്ധ എം.​പി.​സി​നി​യു​ടെ ഒ​റ്റ​യാ​ള്‍ പ​ട്ടാ​ള​മാ​ണ് ക​ളി​വ​ണ്ടി. ക​ളി​പ്പാ​ട്ട നി​ര്‍​മാ​ണ യാ​ത്ര​യ്ക്ക് നാ​ളെ മേ​ലാ​ങ്കോ​ട്ട് എ.​സി.​ക​ണ്ണ​ന്‍ നാ​യ​ര്‍ ഗ​വ. യു​പി സ്‌​കൂ​ളി​ല്‍ തു​ട​ക്കം.
ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ പെ​ന്‍​ഫ്ര​ണ്ട് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. ഉ​പ​യോ​ഗം ക​ഴി​ഞ്ഞ് വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക്ക് പേ​ന​ക​ള്‍, കു​പ്പി​ക​ള്‍,ആ​ഭ​ര​ണ​ങ്ങ​ള്‍, ഐ​സ്‌​ക്രീം ബോ​ളു​ക​ള്‍, സ്‌​ട്രോ, പേ​പ്പ​ര്‍ ക​പ്പ്, ഇ​ല​ക്ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വ​കൊ​ണ്ട് ഉ​പ​യോ​ഗ​മു​ള്ള ക​ളി​പ്പാ​ട്ട​ങ്ങ​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും കൗ​തു​ക വ​സ്തു​ക്ക​ളും ഉ​ണ്ടാ​ക്കാ​ന്‍ എ​ട്ട് വ​യ​സി​നും പ​തി​ന​ഞ്ച് വ​യ​സി​നും ഇ​ട​യ്ക്കു​ള്ള കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ക​യാ​ണ് "ക​ളി​വ​ണ്ടി'​യി​ലൂ​ടെ. കേ​ര​ള​ത്തി​ലെ പ​തി​നാ​ല് ജി​ല്ല​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത ഓ​രോ വി​ദ്യാ​ല​യ​ത്തി​ല്‍ രാ​വി​ലെ മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ അ​ന്‍​പ​ത് കു​ട്ടി​ക​ള്‍​ക്ക് പാ​ഴ് വ​സ്തു​ക്ക​ളി​ല്‍ നി​ന്ന് ക​മ​നീ​യ ശി​ല്പ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. ത​മി​ഴ് നാ​ട്ടി​ലെ ഏ​താ​നും വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച ശേ​ഷം ഒാ​ഗ​സ്റ്റ് 18നു ​ക​ന്യാ​കു​മാ​രി​യി​ല്‍ സ​മാ​പി​ക്കും. എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യ എം.​പി.​സി​നി നേ​തൃ​ത്വം ന​ല്‍​കു​ന്ന അ​ഹിം​സാ പാ​വ​നി​ര്‍​മാ​ണ യ​ജ്ഞ​ത്തി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും കു​ടും​ബ​ശ്രീ ,സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും പ്ലാ​സ്റ്റി​ക്ക് പു​ന​രു​പ​യോ​ഗ വി​ദ്യ​യി​ല്‍ ഇ​തി​ന​കം പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ട്.