കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ടു ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രേ കൈ​ക്കൂ​ലി ആ​രോ​പ​ണം
Wednesday, June 19, 2019 1:32 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ഡോ​ക്ട​ര്‍​മാ​ര്‍ രോ​ഗി​ക​ളി​ല്‍ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ്വ​കാ​ര്യ ചാ​ന​ല്‍ പു​റ​ത്തു​വി​ട്ടു.
ഹെ​ര്‍​ണി​യ ശ​സ്ത്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ത്തി​ന് വേ​ണ്ടി​യാ​ണ് അ​ന​സ്‌​തേ​ഷ്യ വി​ദ​ഗ്ധ​ന്‍ ഡോ.​വെ​ങ്കി​ട​ഗി​രി​യും സ​ര്‍​ജ​ന്‍ ഡോ.​സു​നി​ല്‍​ച​ന്ദ്ര​നും കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യി ചാ​ന​ലി​ല്‍ പ​റ​യു​ന്ന​ത്.
ഹെ​ര്‍​ണി​യ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കു​ന്നി​ലെ അ​ബ്ദു​ള്‍ ഖാ​ദ​ര്‍ ഡോ.​സു​നി​ല്‍ ച​ന്ദ്ര​നെ സ​മീ​പി​ച്ചി​രു​ന്നു. ഓ​പ്പ​റേ​ഷ​ന്‍ ന​ട​ത്ത​ണ​മെ​ങ്കി​ല്‍ അ​ന​സ്‌​തേ​ഷ്യ വി​ദ​ഗ്ധ​ന്‍ ഡോ. ​വെ​ങ്കി​ട ഗി​രി​യു​ടെ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ കാ​ണാ​നും നി​ര്‍​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. വെ​ങ്കി​ട ഗി​രി​യു​ടെ ക്ലി​നി​ക്കി​ല്‍ വെ​ച്ച് കാ​ണു​ക​യും 3000 രൂ​പ കൈ​ക്കൂ​ലി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. ത​നി​ക്ക് പ​ണം ന​ല്‍​കി​യ​പോ​ലെ സു​നി​ല്‍ ച​ന്ദ്ര​നും ന​ല്‍​ക​ണ​മെ​ന്നും ഡോ. ​വെ​ങ്കി​ട​ഗി​രി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ബ്ദു​ള്‍ ഖാ​ദ​ര്‍ ഡോ. ​സു​നി​ല്‍ ച​ന്ദ്ര​നും പ​ണം ന​ല്‍​കി​യ​താ​യി ഓ​പ്പ​റേ​ഷ​ന് ശേ​ഷം ആ​ശു​പ​ത്രി വി​ട്ട അ​ബ്ദു​ള്‍ ഖാ​ദ​റി​ന്‍റെ മ​ക​ള്‍ കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഡോ. ​വെ​ങ്കി​ട​ഗി​രി പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് പ​രാ​തി​പ്പെ​ട്ട് മൂ​ന്നു ത​വ​ണ വി​ജി​ല​ന്‍​സി​നെ സ​മീ​പി​ച്ചെ​ങ്കി​ലും വി​ജി​ല​ന്‍​സ് പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. എ​ന്നാ​ല്‍ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ ഇ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ആ​രോ​ഗ്യ​വ​കു​പ്പ് വി​ജി​ല​ന്‍​സ് വി​ഭാ​ഗ​വും മു​മ്പ് കാ​സ​ർ​ഗോ​ഡ് എ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ഒ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. വി​ജി​ല​ന്‍​സ് പ​ല ത​വ​ണ ഡോ. ​വെ​ങ്കി​ട​ഗി​രി​യെ കു​ടു​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ന​ട​ന്നി​ല്ല. സം​ഭ​വം പു​റ​ത്തു​വ​ന്ന​തോ​ടെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് യു​വ​ജ​ന​സം​ഘ​ട​നാ നേ​തൃ​ത്വ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.

ന​ട​പ​ടി​യെ​ടു​ക്ക​ണം:
പി.​ക​രു​ണാ​ക​ര​ൻ

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ‌്ക്കെ​ത്തി​യ രോ​ഗി​ക​ളോ​ട‌് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന‌് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി.​ക​രു​ണാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ​ക്ക‌് സൗ​ജ​ന്യ​മാ​യി ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നാ​ണ‌് എ​ൽ​ഡി​എ​ഫ‌് സ​ർ​ക്കാ​രി​ന്‍റെ ന​യം. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളു​മാ​ണ‌് സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത‌്. എ​ല്ലാ നി​ല​യ‌്ക്കും രാ​ജ്യ​ത്തി​നാ​കെ മാ​തൃ​ക​യാ​യ കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യ‌്ക്ക‌് ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന​താ​ണ‌് ചി​ല ഡോ​ക്ട​ർ​മാ​ർ ചെ​യ‌്ത‌ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ.
ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.