സൈ​ക്ലിം​ഗ് ടെ​സ്റ്റ് 22ന്
Wednesday, June 19, 2019 1:32 AM IST
കാ​സ​ർ​ഗോ​ഡ്:​ സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​വി​ധ ക​മ്പ​നി,ബോ​ര്‍​ഡ്,കോ​ര്‍​പ​റേ​ഷ​ന്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ ലാ​സ്റ്റ് ഗ്രേ​ഡ് സ​ര്‍​വ​ന്‍റ്സ് (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 113/2017) ത​സ്തി​ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​യി സാ​ധ്യ​താ​പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ട്ട 66 പു​രു​ഷ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് 22നു ​രാ​വി​ലെ 7.30 മു​ത​ല്‍ പ്ര​മാ​ണ പ​രി​ശോ​ധ​ന​യും തു​ട​ര്‍​ന്ന് എ​ട്ടു മു​ത​ല്‍ സൈ​ക്ലിം​ഗ് ടെ​സ്റ്റും കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പി​എ​സ് സി ​ഓ​ഫീ​സി​ന് സ​മീ​പ​ത്തു​ള്ള, കാ​സ​ര്‍​ഗോ​ഡ് ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ത്തും. സാ​ധ്യ​താ​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട (അം​ഗ​പ​രി​മി​ത​ര്‍ ഒ​ഴി​കെ​യു​ള്ള) പു​രു​ഷ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പി​എ​സ് സി ​അം​ഗീ​ക​രി​ച്ച ഏ​തെ​ങ്കി​ലും ഒ​രു തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യും മ​റ്റ് അ​നു​ബ​ന്ധ പ്ര​മാ​ണ​ങ്ങ​ളും സ​ഹി​തം ടെ​സ്റ്റി​ന് ഹാ​ജ​രാ​ക​ണം.​സൈ​ക്ലിംഗ് ടെ​സ്റ്റി​ന് പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍ സ്വ​ന്തം ചെ​ല​വി​ല്‍ സൈ​ക്കി​ള്‍ കൊ​ണ്ടു​വ​ര​ണം.

ഇ​ല​ക്ട്രീ​ഷ്യ​ന്‍ ഒ​ഴി​വ്

കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ തെ​രു​വു​വി​ള​ക്കു​ക​ള്‍ പ​രി​പാ​ലി​ക്കു​ന്ന​തി​നും പു​തി​യ​വ സ്ഥാ​പി​ക്കു​ന്ന​തി​നും യോ​ഗ്യ​രാ​യ ര​ണ്ട് ഇ​ല​ക്ട്രീ​ഷ്യ​ന്‍​മാ​രെ താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ലും ദി​വ​സ കൂ​ലി വ്യ​വ​സ്ഥ​യി​ലും നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം 22നു ​രാ​വി​ലെ 11നു ​ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍റെ ചേം​ബ​റി​ല്‍ ന​ട​ക്കും. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള​ള​വ​ര്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം അ​ന്നേ ദി​വ​സം ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ല്‍ എ​ത്ത​ണം.