റൂ​ട്ടും സ​മ​യ​വും മാ​റി ബം​ഗ​ളൂ​രു-​ക​ണ്ണൂ​ര്‍ ട്രെ​യി​ന്‍; യാ​ത്ര​ക്കാ​രും കൈ​വി​ടു​ന്നു
Wednesday, June 19, 2019 1:32 AM IST
കാ​സ​ര്‍​ഗോ​ഡ്: റൂ​ട്ടും സ​മ​യ​വും പ​ല​വ​ട്ടം മാ​റി​യ മം​ഗ​ളൂ​രു വ​ഴി​യു​ള്ള ബം​ഗ​ളൂ​രു-​ക​ണ്ണൂ​ര്‍ ട്രെ​യി​നി​നെ യാ​ത്ര​ക്കാ​രും കൈ​വി​ടു​ന്നു. ആ​ഴ്ച​യി​ല്‍ നാ​ലു​ദി​വ​സം ക​ണ്ണൂ​രി​ലേ​ക്കു​ള്ള യാ​ത്ര എ​ഗ്മോ​ര്‍, ഏ​റ​നാ​ട് എ​ക്‌​സ്പ്ര​സു​ക​ളു​ടെ ഇ​ട​യി​ലാ​യ​തോ​ടെ ഹ്ര​സ്വ​ദൂ​ര യാ​ത്ര​ക്കാ​രും കു​റ​ഞ്ഞു.
പ​ല ദി​വ​സ​ങ്ങ​ളി​ലും ഏ​റ​നാ​ട് എ​ക്‌​സ്പ്ര​സ് ക​ട​ന്നു​പോ​കു​ന്ന​തി​നാ​യി ബം​ഗ​ളൂ​രു ട്രെ​യി​നി​നെ വ​ഴി​യി​ല്‍ പി​ടി​ച്ചു​നി​ര്‍​ത്തു​ന്ന​തും പ​തി​വാ​യി. മൈ​സൂ​രു വ​ഴി മം​ഗ​ളൂരു​വി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍​ത​ന്നെ ഒ​രു​പാ​ട് സ​മ​യ​ന​ഷ്ട​മു​ണ്ടാ​കു​ന്ന​തു​കൊ​ണ്ടാ​ണ് നേ​ര​ത്തേ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു​ള്ള ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക്കാ​ര്‍​ക്കി​ട​യി​ല്‍ ഈ ​വ​ണ്ടി​ക്ക് പ്രി​യം കു​റ​ഞ്ഞ​ത്.
മ​ഴ​ക്കാ​ല​ത്ത് പാ​ത​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി യാ​ത്ര മു​ട​ങ്ങു​ന്ന​തും പ​തി​വാ​യി​രു​ന്നു. മം​ഗ​ലാ​പു​ര​ത്ത് എ​ത്തി​ക്ക​ഴി​ഞ്ഞാ​ല്‍ ട്രെ​യി​നി​നെ ര​ണ്ടാ​യി വി​ഭ​ജി​ച്ച് ആ​റു കോ​ച്ചു​ക​ള്‍ മാ​ത്രം ക​ണ്ണൂ​രി​ലേ​ക്കും മ​റ്റു​ള്ള​വ കൊ​ങ്ക​ണ്‍ വ​ഴി കാ​ര്‍​വാ​റി​ലേ​ക്കു​മാ​ണ് പോ​കു​ന്ന​ത്. ഇ​തി​നു​വേ​ണ്ടി​യും സ​മ​യ​ന​ഷ്ട​മു​ണ്ടാ​കു​ന്നു​ണ്ട്. ഒ​ടു​വി​ല്‍ രാ​വി​ലെ എ​ട്ട​ര​യ്ക്ക് മം​ഗ​ലാ​പു​ര​ത്തു നി​ന്ന് പു​റ​പ്പെ​ട്ട് പ​തി​നൊ​ന്നോ​ടെ ക​ണ്ണൂ​രി​ല്‍ എ​ത്തു​ന്ന വി​ധ​മാ​ണ് സ​മ​യം ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. ഈ ​സ​മ​യ​ത്ത് ഈ ​റൂ​ട്ടി​ല്‍ വേ​റെ ട്രെ​യി​നു​ക​ളൊ​ന്നും ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട്, പ​യ്യ​ന്നൂ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നു​ള്ള ഹ്ര​സ്വ​ദൂ​ര​യാ​ത്ര​ക്കാ​ര്‍ ഈ ​വ​ണ്ടി​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു.
എ​ന്നാ​ല്‍ ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള ദൂ​രം കു​റ​യ്ക്കു​ന്ന​തി​നാ​യി ശ്രാ​വ​ണ​ബ​ല​ഗോ​ള വ​ഴി പു​തു​താ​യി സ്ഥാ​പി​ച്ച ട്രാ​ക്കി​ലൂ​ടെ ആ​ഴ്ച​യി​ല്‍ നാ​ലു​ദി​വ​സം ഈ ​ട്രെ​യി​നി​നെ തി​രി​ച്ചു​വി​ടാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ക​ണ്ണൂ​രി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ സ​മ​യ​വും മാ​റി.
6.45 ന് ​മം​ഗ​ളൂ​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ചെ​ന്നൈ എ​ഗ്മോ​ര്‍ എ​ക്‌​സ്പ്ര​സി​നും 7.20 നു​ള്ള ഏ​റ​നാ​ടി​നും ഇ​ട​യി​ല്‍ 6.55 ന് ​പു​റ​പ്പെ​ട്ട് പ​ത്തോ​ടെ ക​ണ്ണൂ​രി​ലെ​ത്തു​ന്ന വി​ധ​മാ​യി​രു​ന്നു പു​തി​യ ക്ര​മീ​ക​ര​ണം. പ​ക്ഷേ ഓ​ട്ടം തു​ട​ങ്ങി​യ​പ്പോ​ള്‍ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ബം​ഗ​ളൂ​രു ട്രെ​യി​ൻ ഏ​റ​നാ​ടി​നും പി​റ​കി​ലാ​യി.
മം​ഗ​ളൂ​രു​വി​ൽ നി​ന്ന് നേ​ര​ത്തേ പു​റ​പ്പെ​ട്ടാ​ലും ചെ​റു​വ​ത്തൂ​ര്‍ പോ​ലു​ള്ള സ്റ്റേ​ഷ​നു​ക​ളി​ല്‍ പി​ടി​ച്ചു​നി​ര്‍​ത്തി ഏ​റ​നാ​ടി​ന് ക​ട​ന്നു​പോ​കാ​ന്‍ വ​ഴി​യൊ​രു​ക്കു​ന്ന​ത് പ​തി​വാ​യി. ഇ​തോ​ടെ ബം​ഗ​ളൂ​രു ട്രെയിനിൽ ക​യ​റു​ന്ന ഹ്ര​സ്വ​ദൂ​ര​യാ​ത്ര​ക്കാ​ര്‍ വ​ഴി​യി​ലി​റ​ങ്ങി ഏ​റ​നാ​ടി​ല്‍ ക​യ​റാ​നും തു​ട​ങ്ങി.
മി​ക്ക ദി​വ​സ​ങ്ങ​ളി​ലും സാ​ധാ​ര​ണ​സ​മ​യ​ത്തി​ലും വൈ​കി കാ​ര്യ​മാ​യ യാ​ത്ര​ക്കാ​രൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ഇപ്പോൾ ബം​ഗ​ളൂ​രു ട്രെ​യി​ന്‍ ക​ണ്ണൂ​രി​ലെ​ത്തു​ന്ന​ത്. ബം​ഗ​ളൂ​രു ട്രെ​യി​ന്‍ മൈ​സൂ​രു വ​ഴി വ​രു​ന്ന മൂ​ന്നു ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്രം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ നീ​ലേ​ശ്വ​ര​ത്ത് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​രു​ന്നു.
തു​ട​ക്ക​ത്തി​ല്‍ യാ​ത്ര​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​റു​മാ​സം ക​ഴി​ഞ്ഞ​തോ​ടെ ഈ ​സ്റ്റോ​പ്പ് വീ​ണ്ടും നി​ര്‍​ത്ത​ലാ​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.
ചെ​റു​വ​ത്തൂ​ര്‍, ക​ണ്ണ​പു​രം പോ​ലു​ള്ള സ്റ്റേ​ഷ​നു​ക​ളി​ലും ഈ ​ട്രെ​യി​നി​ന് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നു. രാ​വി​ലെ കോ​യ​മ്പ​ത്തൂ​ര്‍ ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ക​ട​ന്നു​പോ​യ​തി​നു​ശേ​ഷം ഉ​ച്ച​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സ് വ​രു​ന്ന​തു​വ​രെ നാ​ലു​മ​ണി​ക്കൂ​റോ​ളം സ​മ​യം മം​ഗ​ലാ​പു​ര​ത്തു​നി​ന്ന് ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് ഒ​രു ട്രെ​യി​നും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.
ആ​ഴ്ച​യി​ല്‍ നാ​ലു​ദി​വ​സം ബം​ഗ​ളൂ​രു ട്രെ​യി​ന്‍ കൂ​ടി നേ​ര​ത്തേ​യാ​ക്കി​യ​തോ​ടെ രാ​വി​ലെ ഒ​മ്പ​തി​നു​മു​മ്പ് ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് ഏ​ഴു ട്രെ​യി​നു​ക​ള്‍ ഒ​ന്നി​നു​പി​റ​കേ ഒ​ന്നാ​യി ക​ട​ന്നു​പോ​വു​ക​യും അ​തു​ക​ഴി​ഞ്ഞ് ഒ​രു ട്രെ​യി​നും ഇ​ല്ലാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണുള്ളത്.
വൈ​കു​ന്നേ​രം അ​ഞ്ചി​നു ക​ണ്ണൂ​രി​ല്‍ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യി​ല്‍ ഈ ​ട്രെ​യി​ന്‍ മി​ക്ക​പ്പോ​ഴും കൃ​ത്യ​സ​മ​യം പാ​ലി​ക്കു​ന്ന​തു​കൊ​ണ്ട് താ​ര​ത​മ്യേ​ന കൂ​ടു​ത​ല്‍ ജ​ന​റ​ല്‍ ടി​ക്ക​റ്റ് യാ​ത്ര​ക്കാ​രേ​യും റി​സ​ര്‍​വേ​ഷ​നും കി​ട്ടു​ന്നു​ണ്ട്.
പ​ക്ഷേ രാ​വി​ലെ മൂ​ന്നു സ്റ്റേ​ഷ​നു​ക​ളി​ലും ഈ ​ട്രെ​യി​ന്‍ വ​രു​ന്ന​തും പോ​കു​ന്ന​തും ആ​രു​മ​റി​യാ​ത്ത നി​ല​യാ​ണ്. യാ​ത്ര​ക്കാ​ര്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ല്‍ സ​മ​യം വീ​ണ്ടും ക്ര​മീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു​പ​ക്ഷേ പ​ഴ​യ ബൈ​ന്ദൂ​ര്‍ പാ​സ​ഞ്ച​ര്‍ പോ​ലെ ബം​ഗ​ളൂ​ർ ട്രെ​യി​നും ക​ണ്ണൂ​രി​ലേ​ക്കു​ള്ള ഓ​ട്ടം നി​ര്‍​ത്തു​ന്ന അ​വ​സ്ഥ​യാ​കും.
ഇ​ക്കാ​ര്യ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ട്ടെ​യും ക​ണ്ണൂ​രി​ലെ​യും പു​തി​യ എം​പി​മാ​രു​ടെ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. അ​തോ​ടൊ​പ്പം നീ​ലേ​ശ്വ​ര​ത്തും മ​റ്റു പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലും സ്ഥി​ര​മാ​യി സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​തും ഗു​ണ​ക​ര​മാ​കും.