എ​ടി​എം കാർഡ് ഉ​പ​യോ​ഗി​ച്ച് അ​ര​ല​ക്ഷം പി​ൻ​വ​ലി​ച്ചു
Wednesday, June 19, 2019 1:32 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ക​വ​ർ​ന്ന ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് അ​ര​ല​ക്ഷം രൂ​പ പി​ൻ​വ​ലി​ച്ച​താ​യി പ​രാ​തി.​അ​ജാ​നൂ​ർ കൊ​ള​വ​യ​ലി​ലെ ല​ത്തീ​ഫി​ന്‍റെ ഭാ​ര്യ പി.​സ​ക്കീ​ന​യാ​ണ് കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
ക​ഴി ഞ്ഞ ​ദി​വ​സം പു​ല​ർ​ച്ചെ വെ​സ്റ്റ് കോ​സ്റ്റ് എ​ക്സ്പ്ര​സി​ൽ കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ലാ​ണ് ബാ​ഗ്‌ ന​ഷ്ട​പ്പെ​ട്ട​ത്. ചെ​റു​വ​ത്തൂ​രി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ബാ​ഗ് ന​ഷ്ട​പ്പെ​ട്ട കാ​ര്യം അ​റി​യു​ന്ന​ത്. ഉ​ട​ൻ റെ​യി​ൽ​വേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പു​ല​ർ​ച്ചെ ത​ന്നെ ബാ​ങ്കി​ൽ നി​ന്നും പ​ണം പി​ൻ​വ​ലി​ച്ചി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.