ഡെ​ങ്കി​ പ്രതിരോ​ധപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ബളാൽ പഞ്ചായത്ത്
Wednesday, June 19, 2019 1:32 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി​യ്ക്ക് എ​തി​രേ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. ആ​ന​മ​ഞ്ഞ​ൾ,പു​ന്ന​ക്കു​ന്ന് പ്ര​ദേ​ശ​ത്ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും കു​ടും​ബ ശ്രീ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കൊ​തു​ക് നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഷൈ​നി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ അ​ജി​ത് സി.​ഫി​ലി​പ്പ്, കെ.​സു​ജി​ത്കു​മാ​ർ, ടി.​ല​തീ​ഷ്, ര​ഞ്ജി​ത്ത് ലാ​ൽ, വി. ​ടി.​കോ​മ​ള​വ​ല്ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. 40 ഓ​ളം പേ​ര​ട​ങ്ങു​ന്ന ടീം ​തോ​ട്ട​ങ്ങ​ളും വീ​ടു​ക​ളും സ​ന്ദ​ർ​ശി​ച്ചു. കൊ​തു​ക് നി​ർ​മാ​ർ​ജ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബോ​ധ​വ​ത്ക​ര​ണം, തെ​ർ​മ​ൽ ഫോ​ഗിം​ഗ് എ​ന്നി​വ ന​ട​ത്തി.
കൊ​തു​ക് ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ത്ത 10 ഓ​ളം തോ​ട്ട​മു​ട​മ​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യ നോ​ട്ടീ​സ് ന​ൽ​കി.