ആ​ദ്യ​മ​ഴ​യി​ൽ​ത്ത​ന്നെ മ​ല​യോ​ര ഹൈ​വേ ടാ​റിം​ഗി​ല്‍ വി​ള്ള​ല്‍
Wednesday, June 19, 2019 1:32 AM IST
ബ​ന്ത​ടു​ക്ക: മ​ല​യോ​ര​ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി വീ​തി​കൂ​ട്ടി ടാ​ര്‍ ചെ​യ്ത റോ​ഡി​ല്‍ ആ​ദ്യ​മ​ഴ പെ​യ്ത​പ്പോ​ള്‍ ത​ന്നെ വി​ള്ള​ലു​ക​ള്‍. കോ​ളി​ച്ചാ​ല്‍ മു​ത​ല്‍ എ​ട​പ്പ​റ​മ്പ് വ​രെ​യു​ള്ള റോ​ഡി​ല്‍ എ​രി​ഞ്ഞി​ലം​കോ​ട് പാ​ലം മു​ത​ല്‍ ബ​ന്ത​ടു​ക്ക വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് വി​ള്ള​ലു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. റോ​ഡ് പു​തു​താ​യി വീ​തി​കൂ​ട്ടി​യെ​ടു​ത്ത ഭാ​ഗ​ത്താ​ണ് വി​ള്ള​ല്‍.
വീ​തി കൂ​ട്ടു​ന്ന​തി​നാ​യി റോ​ഡ​രി​കി​ലേ​ക്ക് മ​ണ്ണ് നി​ക​ത്തി​യ​ത് മ​ഴ​യ​ത്ത് അ​മ​ര്‍​ന്നു​പോ​യ​തി​നാ​ലാ​ക​ണം റോ​ഡ് വി​ണ്ടു​കീ​റി​യ​തെ​ന്ന് റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​ച്ചു​മ​ത​ല​യു​ള്ള ക​രാ​റു​കാ​ര്‍ പ​റ​യു​ന്നു. നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന എ​ട്ടു​മീ​റ്റ​ര്‍ റോ​ഡി​നു പു​റ​ത്ത് ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി കൂ​ട്ടി​യെ​ടു​ത്ത നാ​ലു​മീ​റ്റ​ര്‍ ഭാ​ഗ​ത്താ​ണ് വി​ള്ള​ലു​ക​ളു​ണ്ടാ​യ​ത്.
മ​ഴ വി​ട്ടു​നി​ല്ക്കു​ന്ന സ​മ​യ​ത്ത് കൂ​ടു​ത​ല്‍ മ​ണ്ണി​ട്ട് വി​ള്ള​ലു​ക​ള്‍ നി​ക​ത്താ​നും ടാ​റിം​ഗ് നേ​രെ​യാ​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.
എ​രി​ഞ്ഞി​ലം​കോ​ട്, മാ​ന​ടു​ക്കം, പാ​ടി, ചൂ​രി​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളോ​ടു​ചേ​ര്‍​ന്ന് സാ​മാ​ന്യം നീ​ള​ത്തി​ല്‍ ത​ന്നെ ടാ​റിം​ഗ് വി​ണ്ടു​കീ​റി​യ നി​ല​യി​ലാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ ഈ ​വ​ശ​ങ്ങ​ളി​ലേ​ക്കു ക​യ​റി​പ്പോ​കാ​തി​രി​ക്കാ​നാ​യി റി​ബ​ണു​ക​ള്‍ വ​ലി​ച്ചു​കെ​ട്ടി​യി​രി​ക്കു​ക​യാ​ണ്.
വാ​ഹ​ന​ങ്ങ​ള്‍ വ​ശ​ങ്ങ​ളി​ലേ​ക്കു ക​യ​റി​യാ​ല്‍ റോ​ഡ് ഇ​ടി​ഞ്ഞു​വീ​ഴു​മോ എ​ന്ന ആ​ശ​ങ്ക​യു​ണ്ട്. വീ​തി​കൂ​ട്ടി​യ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും നി​ന്ന് മ​ണ്ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്് താ​ഴെ​യു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കാ​ണെ​ന്ന പ​രാ​തി​യു​മു​ണ്ട്.