വ​യോ​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക കു​ടും​ബ​ശ്രീ വ​രു​ന്നു
Wednesday, June 19, 2019 1:32 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കു​ടും​ബ​ശ്രീ സം​സ്ഥാ​ന മി​ഷ​ൻ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട മാ​തൃ​ക​യി​ൽ പ്ര​ത്യേ​ക സം​വി​ധാ​നം കൊ​ണ്ടു​വ​രു​ന്നു. 60 വ​യ​സ് ക​ഴി​ഞ്ഞ ലിം​ഗ​വ്യ​ത്യാ​സ​മി​ല്ലാ​തെ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ൽ അം​ഗ​ങ്ങ​ളാ​വാം. വ​യോ​ജ​ന കു​ടും​ബ​ശ്രീ മാ​സ​ത്തി​ലൊ​രി​ക്ക​ലോ ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ഴോ ചേ​ർ​ന്നാ​ൽ മ​തി. ഇ​തി​ന് പ്ര​ത്യേ​ക അ​ജ​ണ്ട​യോ ത്രി​ഫ്റ്റ് സം​വി​ധാ​ന​മോ ഉ​ണ്ടാ​വു​ക​യി​ല്ല.​എ​ന്നാ​ൽ കു​ടും​ബ​ശ്രീ​ക്ക് ന​ൽ​കു​ന്ന​ത് പോ​ലെ റി​വോ​ൾ​വിം​ഗ് ഫ​ണ്ട് ല​ഭി​ക്കു​ന്ന​താ​യി​രി​ക്കും.
കു​ടും​ബ​ശ്രീ സി​ഡി​എ​സ് സം​വി​ധാ​ന​ത്തി​ന​ക​ത്ത് ഇ​ത്ത​രം അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് വോ​ട്ട​വ​കാ​ശം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​ന് കു​ടും​ബ​ശ്രീ​ക്ക് ല​ഭി​ക്കു​ന്ന എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ഈ ​അ​യ​ൽ​ക്കൂ​ട്ട​ത്തി​ന് ല​ഭി​ക്കും. ജി​ല്ല​യി​ൽ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ ഇ​ത്ത​ര​ത്തി​ൽ ആ​ദ്യ അ​യ​ൽ​ക്കൂ​ട്ട രൂ​പീ​ക​ര​ണ യോ​ഗം ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി.​ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ഗം​ഗാ​ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്ഥി​രംസ​മി​തി ചെ​യ​ർ​മാ​ൻ എ​ൻ.​ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ സ​ന്തോ​ഷ് കു​ശാ​ൽ​ന​ഗ​ർ,കെ.​വി.​ര​തീ​ഷ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ടി.​വി.​പ്രേ​മഎ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശോ​ഭ​ന ബാ​ല​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.