ദേ​ശീ​യ വാ​യ​നാ​ദി​നാ​ഘോ​ഷം: ഉദ്ഘാടനം ഇന്ന്
Wednesday, June 19, 2019 1:32 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പി.​എ​ൻ. പ​ണി​ക്ക​ർ ദേ​ശീ​യ വാ​യ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജി​ല്ല​യി​ൽ ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ന്നു പ​റ​ക്ക​ളാ​യി പി.​എ​ൻ. പ​ണി​ക്ക​ർ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​രം​ഭി​ക്കും. രാ​വി​ലെ 10ന് ​പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ദേ​ശീ​യ ത​ല​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നീ​തി ആ​യോഗുവു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തുക. സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​രും ലൈ​ബ്ര​റി കൗ​ൺ​സി​ൽ, കാ​ൻ​ഫെ​ഡ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​വു​മു​ണ്ടാ​കും. 21 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ഗ​ര​സ​ഭ അ​ന​ക്സ് ഹാ​ളി​ൽ സം​ഗീ​ത​ജ്ഞ​ൻ ടി.​പി.​ശ്രീ​നി​വാ​സ​നെ ആ​ദ​രി​ക്കും. 22നു ​റാ​ണി​പു​ര​ത്ത് പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​ദ​സ്. 23 ന് ​മോ​നാ​ച്ച പി.​എ​ൻ.​പ​ണി​ക്ക​ർ ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​യി​ൽ സാ​ക്ഷ​ര​താ സെ​മി​നാ​ർ. 24 ന് ​പറക്ക​ളാ​യി ഗ​വ. യു​പി സ്കൂ​ളി​ൽ കു​ഞ്ഞു​ണ്ണി മാ​ഷ് അ​നു​സ്മ​ര​ണം. 25 ന് ​ച​ട്ട​ഞ്ചാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ചി​ന്താ​വി​ഷ്ട​യാ​യ സീ​ത - ക​വി​ത​യു​ടെ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷം. മാ​സാ​ച​ര​ണ​ത്തി​ന്‍റ സ്ഥാ​നം ജൂ​ലൈ 18 ന് ​പെ​രി​യ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കും.​ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​പി.​ജ​യ​രാ​ജ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി.​രാ​ഘ​വ​ൻ, സെ​ക്ര​ട്ട​റി സി.​സു​കു​മാ​ര​ൻ, ട്ര​ഷ​റ​ർ കാ​വു​ങ്ക​ൽ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.