വി​ദ്യാ​ർ​ഥി റോ​ഡി​ൽ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു
Wednesday, June 19, 2019 9:55 PM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​ള​ജ് പ്ര​വേ​ശ​നം കാ​ത്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
ചെ​മ്മ​ട്ടം​വ​യ​ലി​ന​ടു​ത്ത മു​ത്ത​പ്പ​ൻ​ത​റ കൊ​ഴ​ക്കു​ണ്ടി​ലെ ബാ​ബു- ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​നും എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​നു​മാ​യ വി​ഷ്ണു (17) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് 3.30നു ​മേ​ലാ​ങ്കോ​ട് ശ്മ​ശാ​ന​ത്തി​ൽ.

ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചു​വ​ര​വേ നെ​ല്ലി​ക്കാ​ട്ട് ദി​നേ​ശ് ബീ​ഡി ക​മ്പ​നി​ക്ക​ടു​ത്ത് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​ര​ങ്ങ​ൾ: വി​വേ​ക്, അ​രു​ൺ.