മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു
Thursday, June 20, 2019 6:02 AM IST
തൃ​ക്ക​രി​പ്പൂ​ർ: ടൗ​ണി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം കൂ​ട്ടി​യി​ടു​ന്ന​തും ക​ത്തി​ക്കു​ന്ന​തും ദു​രി​ത​മാ​കു​ന്നു.
റോ​ഡു​ക​ളി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും കൂ​ട്ടി​യി​ടു​ന്ന​തു പ​തി​വാ​യി​ട്ടു​ണ്ട്. വെ​ള്ളാ​പ്പ് റോ​ഡ്, ഓ​ട്ടോ​സ്റ്റാ​ൻഡ് പ​രി​സ​രം, റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ-​സെ​ന്‍റ് പോ​ൾ​സ് റോ​ഡ്, കൂ​ലേ​രി ഗ​വ. എ​ൽ​പി സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യം കു​ന്നുകൂ​ടി​യി​ട്ടു​ള്ള​ത്.
വെ​ള്ളാ​പ്പ് റോ​ഡ് ജം​ഗ്ഷ​നി​ലെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ കൂ​ട്ടി​യി​ട്ട പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​മു​ൾ​പ്പെ​ടെ തീ​യി​ട്ട​ത് പ​രി​സ​ര​ത്തു​ള്ള​വ​ർ​ക്കാ​ണ് ദു​രി​ത​മാ​യ​ത്. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റും റോ​ഡി​ൽ ത​ള്ളു​ന്ന​തു മൂ​ലം തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.
തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്ത​തോ​ടെ ഇ​വ റോ​ഡി​ൽ കി​ട​ന്നു ചീ​ഞ്ഞ​ളി​യാ​നും ഒ​ഴു​കി​പ്പ​ര​ക്കാ​നും തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. വ​ഴി​വ​ക്കി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി​യി​ല്ലെ​ങ്കി​ൽ ഇ​ക്കൊ​ല്ല​വും പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി ഉ​ണ്ടാ​യേ​ക്കാം.
പ​ഞ്ചാ​യ​ത്തി​ൽ മാ​ലി​ന്യശേ​ഖ​ര​ണ സം​സ്ക​ര​ണ സം​വി​ധാ​നം ഇ​ല്ലാ​ത്ത​ത് ഒ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണെ​ന്ന് പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യാ​ത്ത​തി​നാ​ൽ ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ മാ​ലി​ന്യം ത​ള്ളാ​ൻ സൗ​ക​ര്യ​വു​മാ​ണ്. ദി​നം​പ്ര​തി വി​ക​സി​ക്കു​ന്ന തൃ​ക്ക​രി​പ്പൂ​ർ ന​ഗ​ര​ത്തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ഒ​രു പ​ദ്ധ​തി​യും നി​ല​വി​ല്ല.