എം.​വി. ദാ​മോ​ദ​ര​ൻ അ​നു​സ്മ​ര​ണം 22ന്
Thursday, June 20, 2019 6:02 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ര​സ്ഫോ​റം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എം.​വി. ദാ​മോ​ദ​ര​ന്‍റെ 23-ാം ച​ര​മ വാ​ർ​ഷി​ക ദി​നാ​ച​ര​ണ​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കാ​ഞ്ഞ​ങ്ങാ​ട് പ്ര​സ് ഫോ​റ​ത്തി​ൽ ന​ട​ക്കും.
മു​ൻ എം​എ​ൽ​എ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍

കാ​സ​ർ​ഗോ​ഡ്: ഗു​ണ​മേ​ന്മ​യു​ള്ള​തും ക​മ്പോ​ള വി​ല​യേ​ക്കാ​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ലും മൂ​ന്നു വ​ര്‍​ഷം ഗാ​ര​ന്റി​യു​ള്ള എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍ കെ​എ​സ്ഇ​ബി​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്നു. തൊ​ട്ട​ടു​ത്തു​ള്ള കെ​എ​സ്ഇ​ബി ഓ​ഫീ​സു​മാ​യോ റീ​ഡിം​ഗ് എ​ടു​ക്കാ​ന്‍ വ​രു​ന്ന മീ​റ്റ​ര്‍ റീ​ഡ​ര്‍ മു​ഖാ​ന്തി​ര​മോ അ​ല്ലെ​ങ്കി​ല്‍ കെ​എ​സ്ഇ​ബി വെ​ബ് സൈ​റ്റി​ലൂ​ടെ​യോ (www.kseb.in) ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ര​ജി​സ്‌​ട്രേ​ഷ​ന്‍ 30 വ​രെ മാ​ത്രം.